National

മോഡിയ്ക്ക് ഹെലിപാഡ് ഒരുക്കാന്‍ വൃക്ഷത്തെകള്‍ വെട്ടിനശിപ്പിച്ചു; ഒഡിഷയില്‍ വെട്ടിക്കളഞ്ഞത് 1.25 ഹെക്ടറിലെ ആയിരത്തോളം വൃക്ഷത്തൈകള്‍

ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് ഹെലിപാഡ് ഒരുക്കുന്നതിനായി സ്ഥലമൊരുക്കുന്നതിനായി ആയിരക്കണക്കിന് വൃക്ഷതൈകള്‍ വെട്ടിനശിപ്പിച്ചു. ബലാന്‍ഗിര്‍ ജില്ലയില്‍ ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള സ്ഥലത്തെ തൈകളാണ് അനുവാദമില്ലാതെ വെട്ടി ശിപ്പിച്ചത്.

2016ല്‍ അര്‍ബന്‍ പ്ലാന്റേഷന്‍ പ്രോഗ്രാം പ്രകാരം 2.25 ഹെക്ടറിലായിരുന്നു തൈകള്‍ നട്ടത്. ജനുവരി 15ന് പുതിയ റെയില്‍ പാത ഉദ്ഘാടനം ചെയ്യാനും ബിജെപി റാലിയില്‍ പങ്കെടുക്കാനുമായി മോഡി എത്തുന്ന സാഹചര്യത്തിലാണ് ഹെലിപാഡ് ഒരുക്കുന്നതിനായി 1.25 ഹെക്ടറിലെ തൈകള്‍ വെട്ടി നശിപ്പിച്ചത്.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ബലാന്‍ഗീര്‍ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ സമീര്‍ സത്പതി പറഞ്ഞു. എത്ര മരങ്ങള്‍ വെട്ടി നശിപ്പിച്ചുവെന്ന് കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുമെന്നും വനംവകുപ്പ് അറിയിച്ചു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മരതൈകള്‍ മുറിച്ചു മാറ്റാന്‍ നിര്‍ദേശം ലഭിച്ചുവെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. വളര്‍ച്ചയാരംഭിച്ച ഏഴടിയോളം ഉയരമുള്ള തൈകളാണ് വെട്ടി മാറ്റിയത്. 1000ത്തിനും 1200നും ഇടയ്ക്ക് തൈകള്‍ നശിപ്പിച്ചതായി സത്പതി പറഞ്ഞു.

ഹെലിപാഡ് ഒരുക്കാന്‍ വേറെ സ്ഥലം ലഭ്യമാകാതിരുന്നതിനാലാണ് അവിടെ സ്ഥലം ഒരുക്കിയതെന്നാണ് സുരക്ഷാ ചുമതലയിലുളള പൊലീസ് ഉദ്യോഗസ്ഥരുടെ വാദം.

ബലാന്‍ഗിറില്‍ ബിയര്‍ബോട്ട്ല്‍ പ്ലാന്റിന് വേണ്ടി മരങ്ങള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് വീണ്ടും പരിസ്ഥിതി നാശമുണ്ടായിരിക്കുന്നത്.അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഭയക്കുന്നവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്ത് വ്യാജപ്രചരണം നടത്തുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018