National

തനിക്കെതിരെയുണ്ടായ പ്രചരണങ്ങള്‍ വേദനാജനകമെന്ന് ജസ്റ്റിസ് സിക്രി ; സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതമറിയിച്ചത് ഉന്നത സമിതിയില്‍ അംഗമാകുന്നതിന് മുന്‍പേ 

കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിറ്ററല്‍ ട്രിബ്യൂണലിന്റെ (സിഎസ്എടി) പ്രസിഡന്റ് സ്ഥാനം മോഡി സര്‍ക്കാര്‍ തനിക്ക് നല്‍കിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രചരണങ്ങള്‍ വേദനാജനകമെന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജി എകെ സിക്രി.

അലോക് വര്‍മയ്‌ക്കെതിരെ എടുത്ത തീരുമാനത്തിന് ഈ സ്ഥാനവുമായി ബന്ധമില്ല. സര്‍ക്കാര്‍ മുന്നോട്ട് വച്ച സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതമറിയിച്ചത് ഒരു മാസം മുന്‍പായിരുന്നു. അന്ന് ഉന്നതാധികാര സമിതിയില്‍ തന്നെ ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുമെന്നറിയില്ലായിരുന്നുവെന്നും സിക്രി പറഞ്ഞു.

നിയമനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കാരണം സ്ഥാനം ഏറ്റെടുക്കില്ലെന്ന് സിക്രി സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഇന്നലെയാണ് മാര്‍ച്ച് ആറിന് വിരമിക്കുന്ന മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് എകെ സിക്രിക്ക് അതിനു ശേഷം സിഎസ്എടി. പ്രസിഡന്റ് സ്ഥാനം നല്‍കിയതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് സിക്രി ഉന്നതസമിതിയില്‍ വോട്ട് ചെയ്തിരുന്നു. നിര്‍ണായക തീരുമാനത്തില്‍ മോഡി സര്‍ക്കാരിനൊപ്പം നിന്നതിന് ലഭിച്ച പ്രതിഫലമാണ് സ്ഥാനം എന്ന നിലയ്ക്ക് തുടര്‍ന്ന് ആരോപണങ്ങള്‍ ഉയരുകയായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ശേഷം സ്ഥാനപദവിയില്‍ രണ്ടാമത് നില്‍ക്കുന്നയാളാണ് എകെ സിക്രി. പ്രധാനമന്ത്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിക്രി എന്നിവയായിരുന്നു സിബിഐ ഡയറക്ടറെ നിയമിക്കുന്ന നിയമനാധികാര സമിതിയിലുണ്ടായിരുന്നത്. സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറിയതിനെ തുടര്‍ന്നായിരുന്നു എകെ സിക്രി ഇതിന്റെ ചുമതല ഏറ്റെടുത്തത്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ പങ്കെടുത്ത മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിയോജനകുറിപ്പ് പരിഗണിക്കാതെയായിരുന്നു അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്നും നീക്കാനുള്ള തീരുമാനം സമിതി എടുത്തത്. സിക്രിയുടെ തീരുമാനമായിരുന്നു ഈ വിഷയത്തില്‍ നിര്‍ണയകമായത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018