National

‘ജാതി സംവരണം ഇല്ലാതാക്കാനുള്ള ആദ്യപടിയാണ് സാമ്പത്തിക സംവരണം’; ബിജെപി, ആര്‍എസ്എസ് കാത്തുവെച്ച അജണ്ടയാണെന്ന് ജിഗ്നേഷ് മേവാനി 

മുന്നോക്ക വിഭാഗത്തിനായി സാമ്പത്തിക സംവരണ നിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേയും ബിജെപി ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി.

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജാതി സംവരണം ഇല്ലാതാക്കാനുള്ള ബിജെപി, ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു

പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റു പിന്നോക്ക വിഭാഗം എന്നിവരെ ഓര്‍ത്തു ഞാന്‍ ഭയപ്പെടുന്നു. സാമൂഹ്യ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് സംവരണം എടുത്തുകളയാനുള്ള ആദ്യപടിയാണിത്. ജാതിപരമായി സംവരണം നല്‍കുന്നത് നിര്‍ത്തലാക്കാനും ഭരണഘടനയെ തള്ളികളയാനും വേണ്ടി ബിജെപി, ആര്‍എസ്എസ് കുറേ കാലമായി കരുതിവെച്ച അജണ്ടയല്ലാതെ മറ്റൊന്നുമല്ല ഇത്.  
ജിഗ്നേഷ് മേവാനി 

സാമുഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രാതിനിധ്യം ഉണ്ടാകാനാണ് രാജ്യത്ത് സംവരണം കൊണ്ടുവന്നതെന്നും അല്ലാതെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനല്ലെന്നും മേവാനി പറഞ്ഞു. മറ്റു സമുദായത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുന്നതിന് തങ്ങള്‍ ഒരിക്കലും എതിരല്ല. പക്ഷെ സവരണത്തിന്റെ അര്‍ത്ഥം ദാരിദ്ര്യ നിര്‍മാര്‍ജനമല്ല. അത് അര്‍ത്ഥമാക്കുന്നത് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റു പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടാകാനാണെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.

മുന്നോക്ക വിഭാഗത്തിനായി സാമ്പത്തിക സംവരണ ബില്ല് ലോക്‌സഭയിലും, രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് ജനുവരി 12 ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ച് നിയമമാക്കിയിരുന്നു. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസം എന്നി മേഖലയിലാണ് മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018