National

പശുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ദേശീയ സുരക്ഷ നിയമം, മനുഷ്യനെ കൊന്ന കേസില്‍ താരതമ്യേന ദുര്‍ബല വകുപ്പുകള്‍, യോഗിയുടെ പൊലീസ് നയമിങ്ങനെ 

ബുലന്ദ്ഷഹര്‍ കലാപത്തില്‍ ബജ്റംഗദള്‍ നേതാവിന്റെ ഗോവധ പരാതിയില്‍ അറസ്റ്റിലായ മൂന്നു യുവാക്കള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി യുപി പൊലീസ്.

ഡിസംബര്‍ മൂന്നിനായിരുന്നു സയ്ന മേഖലയിലെ വനപ്രദേശത്ത് പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബജ്‌റംഗദളിന്റെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടത്. ബജ്രംഗദള്‍ നേതാവും സ്ഥലത്തെ ബിജെപി നേതാവുമായ യോഗേഷ് രാജിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. സയ്നയിലെ പോലീസ് പോസ്റ്റ് നശിപ്പിച്ച ഇവര്‍ പോലീസുകാര്‍ക്കെതിരേ കല്ലെറിയുകയും പൊലീസ് ഇന്‍സ്പെക്ടറും യുവാവും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍, പശുവിനെ കൊന്നെന്ന കേസിലായിരുന്നു പൊലീസ് ആദ്യം കേസെടുത്ത് അറസ്റ്റ് നടത്തിയത്. ഇവര്‍ക്കെതിരെയാണ് ഇപ്പോള്‍ ദേശീയ സുരക്ഷാ നിയമവും ചുമത്തിയിരിക്കുന്നത്.

കലാപക്കേസിലെ മുഖ്യപ്രതിയും പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തുകയും ചെയ്ത ബജ്റംഗദള്‍ നേതാവ് യോഗേഷ് രാജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കോ പങ്കാളിക്കള്‍ക്കോ നേരെ ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

അസ്ഹര്‍, മെഹബൂബ്, നദീം എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാനിയമം ചുമത്തിയിരിക്കുന്നത്. കടുത്ത നിയമം ചുമത്തിയതോടെ ഇവര്‍ക്ക് ഇനി ജാമ്യം ലഭിക്കില്ല. പൊതുസമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അനൂപ് ഝാ പറഞ്ഞു. നിയമവിരുദ്ധമായി പണം സമ്പാദിക്കാന്‍ പ്രതികള്‍ ഗോവധം നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നതായും അനൂപ് ഝാ കൂട്ടിച്ചേര്‍ത്തു.

പശുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ദേശീയ സുരക്ഷ നിയമം, മനുഷ്യനെ കൊന്ന കേസില്‍ താരതമ്യേന ദുര്‍ബല വകുപ്പുകള്‍, യോഗിയുടെ പൊലീസ് നയമിങ്ങനെ 

അതേസമയം, ബജ്‌റംഗദളിന്റെ മകര സംക്രാന്തി, റിപ്പബ്ലിക് ദിന പോസ്റ്ററുകളില്‍ താരമായിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി യോഗേഷ് രാജ്. കലാപത്തോടനുബന്ധിച്ച് യോഗേഷ് രാജും വിഎച്ച്പി യുവജന വിഭാഗം നേതാവ് ശിഖര്‍ അഗര്‍വാളും പൊലീസ് കസ്റ്റഡിയില്‍ കഴിയുകയാണ്.

കേസില്‍ പ്രതികളായ നിരവധി പ്രവര്‍ത്തകരുടെ ചിത്രങ്ങളടങ്ങിയ വലിയ പോസ്റ്ററുകളാണ് ബജ്‌റംഗദളിന്റെയും വിഎച്ച്പിയുടെയും അഭിവാദ്യങ്ങളോടെ പ്രദേശത്തുടനീളം സ്ഥാപിച്ചിട്ടുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018