National

സുപ്രീം കോടതിയിൽ വിവാദങ്ങൾ ഒടുങ്ങുന്നില്ല, ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് മുൻ കൊളീജിയത്തിന്റെ തീരുമാനം മാറ്റിയതില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോർട്ട്   

സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ, പുതിയ കോളീജിയം തിരുത്തിയതുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്കിടയില്‍ ശക്തമായ അഭിപ്രായ ഭിന്നത നിലനിലല്‍ക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസം 12 ന് രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രദീപ് നന്ദ്രജോഗിനെയും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് രാജേന്ദ്ര മേനോനെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ പുതിയ കൊളീജിയം നിലവില്‍ വന്നതിന് ശേഷം ജനുവരി 10 ന് ചേര്‍ന്ന ചേര്‍ന്ന ആദ്യ യോഗത്തില്‍ നേരത്തെ എടുത്ത തീരുമാനത്തിന് പകരം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദിനേഷ് മഹേശ്വരിയേയും ഡല്‍ഹി ഹൈക്കോടതിയിലെ സഞ്ജീവ് ഖന്നയേയും സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്യാനും തീരുമാനിക്കുകയായിരുന്നു. ഇതിലാണ് ചിലര്‍ ജഡ്ജിമാര്‍ക്കിടയില്‍ അസ്വാരസ്യം ഉടലെടുത്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജസ്റ്റീസ് ലോകൂര്‍ വിരമിച്ചതിനെ തുടര്‍ന്ന് ജസ്റ്റീസ് അരുണ്‍ മിശ്രയെ ഉള്‍പ്പെടുത്തി കൊളീജിയം പുനഃസംഘടിപ്പിച്ചിരുന്നു. പുതിയ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ജസ്റ്റീസ് ലോകുര്‍ പറഞ്ഞതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ശുപാര്‍ശ ചെയ്യപ്പെടുന്ന ജഡ്ജിമാരെക്കുറിച്ച് അവരോടൊപ്പം ജോലി ചെയ്തിട്ടുള്ള സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരില്‍നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസും കൊളീജിയത്തിലെ മറ്റുള്ളവരും അഭിപ്രായം തേടുമെന്ന വ്യവസ്ഥ നടപ്പിലായില്ലെന്നാണ് ജനുവരി 10 ന് ചേര്‍ന്ന കൊളിജീയം തീരുമാനം മാറ്റാന്‍ കാരണമായി പറയുന്നത.

പുതിയ കൊളീജിയം സുപ്രീം കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ ചെയ്ത ജസ്റ്റീസ് മഹേശ്വരി നേരത്തെ വിവാദത്തില്‍ പെട്ടയാളാണ്. ദീപക് മിശ്ര ചീഫ് ജസ്റ്റീസ് ആയിരുന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരുമായി നേരിട്ട് ഇദ്ദേഹം ആശയവിനിമയം നടത്തുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു. നിയമവകുപ്പിന്റെ ശുപാര്‍ശയുടെ മാത്രം അടിസ്ഥാനത്തില്‍ ഒരു ജഡ്ജിക്കെതിരെ അന്വേഷണം നടത്താനും ഇദ്ദേഹം ഉത്തരവിട്ടിരുന്നു. ജഡ്ജിക്കെതിരായ ആരോപണം ശരിയല്ലെന്ന് നേരത്തെ കോടതി കണ്ടെത്തിയ സംഭവത്തിലായിരുന്നു ഇത്ഇതേ സംബന്ധിച്ച് അന്ന് ജഡ്ജിയായിരുന്ന ജസ്റ്റീസ് ജെ ചെലമേശ്വര്‍ ചീഫ് ജസ്റ്റീസിനും മറ്റ് ജഡ്ജിമാര്‍ക്കും കത്തെഴുതി പ്രതിഷേധം അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018