National

കാരണം വ്യക്തമാക്കാതെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത ഗോഎയറിന് പിഴ; 98,000 രൂപ യാത്രക്കാരന് നല്‍കണമെന്ന് കണ്‍സ്യൂമര്‍ ഫോറം  

ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്ത സംഭവത്തിലാണ് കണ്‍സ്യൂമര്‍ ഫോറം ഗോഎയറിന് പിഴ ചുമത്തിയിരിക്കുന്നത്. 2015 ലായിരുന്നു സംഭവം.

ടിക്കറ്റുകള്‍ അകാരണമായി ക്യാന്‍സല്‍ ചെയ്ത ഗോഎയറിന് 98,000 രൂപ പിഴ. അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് വിവാഹാവശ്യാര്‍ഥം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്ത സംഭവത്തിലാണ് കണ്‍സ്യൂമര്‍ ഫോറം ഗോഎയറിന് പിഴ ചുമത്തിയിരിക്കുന്നത്. 2015 ലായിരുന്നു വൈല്‍ പാര്‍ലേയില്‍ താമസിക്കുന്ന ജയേഷ് പാണ്ഡ്യ എന്നയാള്‍ 25 ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. ഇതിനായി അദ്ദേഹം 50000 രൂപ ചിലവഴിക്കുകയും ചെയ്തു.

വിമാനത്തിന്റെ സമയത്തിനനുസരിച്ചായിരുന്നു ജയേഷ് പാണ്ഡ്യ വിവാഹത്തിന്റെ പൂജ നിശ്ചയിച്ചത്. യാത്രക്കാരുടെ പേരുകള്‍ അറിയിക്കുന്നതിനായി ഗോഎയറിനെ, 2015 ജനുവരിയില്‍ വിളിക്കുകയും ചെയ്തു. എന്നാല്‍ വിമാനം റദ്ദാക്കിയെന്നാണ് അവര്‍ മറുപടി നല്‍കിയത്. അതിന് പ്രത്യേക കാരണവും അറിയിച്ചില്ലെന്ന് ജയേഷ് ആരോപിച്ചു.

വിമാനം റദ്ദാക്കിയതോടെ മറ്റൊരു എയര്‍ലൈന്‍സില്‍ 88,816 രൂപയോളം മുടക്കി 24 പേര്‍ക്കുള്ള ടിക്കറ്റ് ബുക് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2015 ഫെബ്രുവരി മാസത്തില്‍, ചിലവായ തുക തിരിച്ച് തരണം എന്ന് ആവശ്യപ്പെട്ട് രണ്ട് തവണ ഗോഎയറിനെ സമീപിച്ചെങ്കിലും 3000 രൂപയുടെ ക്രെഡിറ്റ് വൗച്ചര്‍ നല്‍കി തിരിച്ചയക്കുകയായിരുന്നു. ബാക്കി തുക വൈകാതെ തരുമെന്ന് അറിയിച്ചെങ്കിലും ശേഷം അവരില്‍ നിന്നും യാതൊരു വിവരവുമുണ്ടായില്ല.

വിവരാവകാശ നിയമ പ്രകാരം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന് പരാതി നല്‍കിയിരുന്നു. 2015 ഫെബ്രുവരി 17ന് ഷെഡ്യൂളില്‍ യാതൊരു മാറ്റവമുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഗോ എയറിനെ സമീപിച്ചപ്പോള്‍ ഡിജിസിഎയുടെ പുതിയ കാലാവസ്ഥാ ഷെഡ്യൂള്‍ പ്രകാരം സെപ്തംബര്‍ 6, 2014 മുതല്‍ സമയക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ ഗോഎയറിന്റെ വാദം തെറ്റാണെന്ന് ബോധ്യപ്പെട്ടു. ഇതോടെ അവര്‍ക്ക് പിഴ ചുമത്തുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018