National

ഗുജറാത്ത് കലാപം: മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജി, ഫെബ്രുവരിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി 

ഗുജറാത്ത് കലാപം കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി ഫെബ്രുവരിയില്‍ വാദം കേള്‍ക്കും.

2002 ല്‍ ഗുജറാത്ത് കലാപം നടക്കുമ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ കുറ്റവിമുക്തമാക്കിയതിനെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണിക്കുക. എസ്‌ഐടി റിപ്പോര്‍ട്ട് ശരിവെച്ച 2017 ലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സാഖിയ ജാഫ്രിയുടെ ഹര്‍ജി.

മോഡിക്ക് കലാപത്തില്‍ പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചിരുന്നു. എഐടിക്കെതിരായ സാഖിയയുടെ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്നും ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കലാപത്തില്‍ ഗൂഢാലോചനയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഇതിനെതിരെയാണ് സാഖിയ സുപ്രീംകോടതിയെ സമീപിച്ചത്. മോഡിയെ വിചാരണ ചെയ്യാനുളള തെളിവുകള്‍ ഇല്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

മോഡിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇഹ്‌സാന്‍ ജാഫ്രിയടക്കം 69 പേരാണ് ഗുല്‍ബര്‍ഗ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത്. ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്റെ അപേക്ഷയും അന്ന് പരിഗണിക്കും.

2002-ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച വര്‍ഗീയ കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. മുസ്ലിം വിഭാഗക്കാരെ ലക്ഷ്യം വച്ച് നടത്തിയ കലാപത്തില്‍ 1,044 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. കലാപത്തില്‍ 2000 അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു.

കണക്ക് പ്രകാരം 223 പേരെ കാണാതാവുകയും, 2500 ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. നിരവധി വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കുകയും ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018