National

‘അലോക് വര്‍മ്മയ്ക്ക് എതിരായ സിവിസി റിപ്പോര്‍ട്ട് അടക്കം എല്ലാം പരസ്യപ്പെടുത്തൂ’; വെല്ലുവിളിച്ച് മോഡിക്ക് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ കത്ത് 

മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് എതിരായ അഴിമതി കേസില്‍ എല്ലാ രേഖകളും പൊതുവായി പ്രസിദ്ധപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഈ ആവശ്യമുന്നയിച്ച് ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് അയച്ചു. സിവിസി റിപ്പോര്‍ട്ട്, ജസ്റ്റിസ് എകെ പട്‌നായിക് റിപ്പോര്‍ട്ട് തുടങ്ങിയ എല്ലാ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് ആവശ്യം. അങ്ങനെ ചെയ്താല്‍ പൊതുജനത്തിന് അവരുടേതായ നിഗമനങ്ങളിലെത്താന്‍ സാധിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കുന്നു.

സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചേര്‍ന്ന ഉന്നതാധികാര സമിതിയിലെ അംഗമായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഖാര്‍ഗെ

വിയോജനകുറിപ്പ് പരിഗണിക്കാതെയാണ് അലോക് വര്‍മ്മയ്ക്ക് എതിരെ പ്രധാനമന്ത്രിയും ജസ്റ്റിസ് സിക്രിയും തീരുമാനമെടുത്തത്.

അലോക് വര്‍മ്മയെ പുറത്താക്കിയ നടപടികളെ കുറിച്ചും ഖാര്‍ഗെ കത്തില്‍ ചോദ്യമുന്നയിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ കൗശലമായ നടപടികള്‍ നിയമസംവിധാനത്തെ പോലും കുഴപ്പത്തിലാക്കുന്നു. ജനുവരി 10ന് അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തീരുമാനം നീതിന്യായത്തിന് നിരക്കാത്തതാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.

അലോക് വര്‍മ്മയുടെ വാദവും പട്‌നായിക് റിപ്പോര്‍ട്ടും തനിക്ക് ലഭിച്ചിരുന്നില്ലെന്നും സിവിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതാധികാര സമിതി തീരുമാനമെടുത്തതെന്നും ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സിവിസി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേതല്ലെന്ന വിശദീകരണവുമായി ജസ്റ്റിസ് പട്‌നായിക് രംഗത്തുവന്നിരുന്നു. അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ല. ഉന്നതാധികാരിയുടെ തീരുമാനം തിരക്കിട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ സ്‌പെഷ്യല്‍ ഡയക്ടറായിരുന്ന രാകേഷ് അസ്താന നേരിട്ട് മുന്നിലെത്തി മൊഴി രേഖപ്പെടുത്തിയില്ല. അസ്താനയുടെ മൊഴിയെന്ന പേരില്‍ അയാളുടെ ഒപ്പുവെച്ച് രണ്ട് പേജ് നല്‍കുകയായിരുന്നു എന്നും പട്‌നായിക് വെളിപ്പെടുത്തിയിരുന്നു.

സുപ്രീം കോടതി വിധിയുടെ സഹായത്തോടെ വീണ്ടും സ്ഥാനമേറ്റെടുത്ത അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം യോഗം ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനം കൈകൊണ്ടത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങുന്നതാണ് സമിതി.

ഇതിനെ തുടര്‍ന്ന് ഫയര്‍ സര്‍വ്വീസ് ഡിജി സ്ഥാനെ ഏറ്റെടുക്കില്ലെന്ന് അറിയിച്ച് അലോക് വര്‍മ്മ രാജി വെക്കുകയായിരുന്നു. തനിക്കെതിരെയുളള ആരോപണങ്ങളില്‍ തന്റെ വാദം കേട്ടില്ല. എല്ലാ നടപടിക്രമങ്ങളും അട്ടിമറിക്കപ്പെട്ടു. ഉന്നത തല സെലക്ഷന്‍ സമിതി സ്വാഭാവിക നീതി നിഷേധിച്ചു എന്ന് വ്യക്തമാക്കിയായിരുന്നു രാജി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018