National

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു; ആദ്യയാത്ര നടത്തിയത് മുഖ്യമന്ത്രി 

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേരള ഗവര്‍ണര്‍ പി സദാശിവം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ സാനിധ്യത്തിലാണ് ഉദ്ഘാടനം നിര്‍ഹിച്ചത്.

പൊതുജനത്തിന്റെ പണം ധൂര്‍ത്തടിക്കുന്ന രീതി അനുവദിക്കില്ലെന്ന് നരേന്ദ്രമോഡി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിന്റെ വികസനത്തിന് പ്രാധാന്യം നല്‍കിയെന്നു പറഞ്ഞ മോഡി ചടങ്ങില്‍ ബിജെപി വികസന നയത്തെകുറിച്ചാണ് സംസാരിച്ചത്.

വികസന പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടു പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പറഞ്ഞു. കേരളത്തിലെ വികസന പ്രവര്‍ത്തനം പതുക്കെയാണെന്ന് നേരത്തെ പ്രധാനമന്ത്രി പരാതി പറഞ്ഞിരുന്നു എന്നാല്‍ ഇപ്പോള്‍ ആത്മവിശ്വാസത്തോടുകൂടി നമ്മള്‍ക്കു പറയാന്‍ കഴിയും പദ്ധതികള്‍ ഒരോന്നായി നടപ്പിലാക്കിയെന്ന്. കൊല്ലം ബൈപ്പാസും അതിന്റെ ഭാഗമാണ്. ബൈപ്പാസിന്റെ 70 ശതമാനം പണിയും ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ഇതേ വേഗതയില്‍ മറ്റ് വികസനപ്രവര്‍ത്തനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി ബൈപ്പാസില്‍ ആദ്യയാത്രനടത്തി

നേരത്തെ ഫെബ്രുവരിയില്‍ ബൈപ്പാസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനുവരിയില്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടാകുകയും രാഷ്ട്രീയ വിവാദങ്ങള്‍ക്കു കാരണമാകുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ ഇടത് എംഎല്‍എമാരെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു ഈ പശ്ചാത്തലത്തിലാണ് ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ടാണ് പ്രധാനമന്ത്രി കേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയത്. ശബരിമലയിലെ സംഭവങ്ങള്‍ക്ക് ശേഷം ആദ്യമായാണ് കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുന്നത്. മോഡിയെ പൊതുപരിപാടിയില്‍ പങ്കെടുപ്പിച്ച് വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രചരണം ബിജെപി ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് മോഡിയുടെ സന്ദര്‍ശനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018