National

മുദ്ര ലോണ്‍: കിട്ടാക്കടം 11,000 കോടി; വീണ്ടും മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക്

ചെറുകിട സംരംഭകര്‍ക്കുള്ള പ്രധാനമന്ത്രി മുദ്രാ വായ്പ പദ്ധതിയില്‍ കിട്ടാക്കടം 11,000 കോടിയായി ഉയര്‍ന്നെന്ന് റിസര്‍വ് ബാങ്ക്. പദ്ധതി വലിയ കിട്ടാക്കട പ്രതിസന്ധിയിലേക്ക് ബാങ്കിങ് മേഖലയെ എത്തിച്ചേക്കുമെന്ന് ആര്‍ബിഐ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. നേരത്തെ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍മെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് രഘുറാം രാജന്‍ മുദ്രാ വായ്പയ്‌ക്കെതിരെ ആശങ്ക ഉന്നയിച്ചത്. രാജ്യത്തിന്റെ സമ്പത്തിക രംഗം, പ്രത്യേകിച്ച് ബാങ്കിങ് മേഖല ഗിരിതര പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ മുദ്രയുടെ കിട്ടാക്കടം വന്‍തോതില്‍ ഉയരുന്നത് ഗൗരവമായി കാണണമെന്നായിരുന്നു മുന്നറിയിപ്പ്. കൃത്യമായ നിരീക്ഷവും പദ്ധതിയുമില്ലെങ്കില്‍ അടുത്ത കിട്ടാക്കട പ്രതിസന്ധി മുദ്രാ മുദ്രാവായ്പയുടെ പേരിലായിരിക്കുമെന്നും രഘുറാം രാജന്‍ വ്യക്തമാക്കിയിരുന്നു.

2018 സാമ്പത്തിക വര്‍ഷംവരെ 2.46 ലക്ഷം കോടി മുദ്രാ വായ്പ വിതരണം ചെയ്‌തെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇതില്‍ 40 ശതമാനം വിനിതാ സംരംഭകര്‍ക്കും 33 ശതമാനം പ്രത്യേക വിഭാഗങ്ങള്‍ക്കും 4.81 കോടി സൂക്ഷ്മ സംരംഭകര്‍ക്കും നല്‍കിയെന്നാണ് കണക്ക്. ഇതിലാണ് 11,000 കോടി കിട്ടാക്കടമായത്.

2015 ഏപ്രില്‍ മുതലാണ് പ്രധാനമന്ത്രി മുദ്രാ യോജന തുടങ്ങിയത്. മൂന്ന് വിഭാഗങ്ങളിലായി അരലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് വായ്പ. സൂക്ഷ്മ സംരംഭകര്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ മുഖേന കണ്ടെത്തുന്ന ചെറുകിട സംരംഭകര്‍ക്കും മുദ്ര വായ്പ അനുവദനീയമാണ്.

ഇത്തരത്തില്‍ സ്ഥാനങ്ങളുടെ പട്ടികയില്‍ പതഞ്ചലി, ഫ്‌ലിപ് കാര്‍ട്ട്, സ്വിഗ്ഗി തുടങ്ങിയ 40 എണ്ണം കഴിഞ്ഞ വര്‍ഷം കേന്ദ്ര ധനമന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ മുന്നേറ്റത്തിനായി ബിജെപി മുദ്രാ വായ്പ ഉപയോഗിക്കുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വായ്പ എടുത്താല്‍ തിരിച്ചടവ് വേണ്ട എന്ന രീതിയിലാണ് ബിജെപിയുടെ പ്രചാരണമെന്നാണ് വിവരം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018