National

മോഡിക്കെതിരെ 70,000 കോടിയുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്; മൈക്രോ വേവ് സ്‌പെക്ട്രം അനുവദിച്ചതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കി

2ജി സ്‌പെക്ട്രം അഴിമതിയില്‍ കുരുങ്ങി രാജ്യത്തെ ഭരണം തന്നെ നഷ്ടപ്പെട്ട് കോണ്‍ഗ്രസ് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ നാണയത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ തിരിച്ചടിക്കുന്നു.

ടെലികോം ഓപ്പറേറ്റേഴ്‌സിന് മൈക്രോവേവ് സ്‌പെക്ട്രം അനുവദിച്ചതില്‍ മോഡി സര്‍ക്കാര്‍ രാജ്യത്തിന് 69,381 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, സര്‍ക്കാര്‍ വീഴ്ച ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പും മാധ്യമങ്ങള്‍ക്കു നല്‍കി.

2015ല്‍ റിലയന്‍സ് ജിയോയ്ക്കും പിന്നീട് സിസ്‌റ്റേമ ശ്യാം ടെലിസര്‍വീസിനും ലേലമില്ലാതെ സ്‌പെക്ട്രം അനുവദിച്ചതിലാണ് കോണ്‍ഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്കു വേണ്ടി സ്‌പെക്ട്രം ഇടപാടില്‍ മാത്രം, 3 അഴിമതി ഇടപാടുകളാണു മോഡി സര്‍ക്കാര്‍ നടത്തിയത്. മൈക്രോവേവ് സ്‌പെക്ട്രം മാനദണ്ഡം ലംഘിച്ചു സ്വകാര്യ കമ്പനിക്കു നല്‍കിയ സര്‍ക്കാര്‍ ഇതുസംബന്ധിച്ച സുപ്രീം കോടതിവിധി ലംഘിച്ചുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

സ്‌പെക്ട്രം അനുവദിക്കുന്നത് ലേലത്തില്‍ കൂടിയായിരിക്കണം എന്ന് 2012ലെ ടെലികോം കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 101 അപേക്ഷകരുണ്ടായിട്ടും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണു സ്‌പെക്ട്രം അനുവദിച്ചത്. ഇതുവഴി പൊതു ഖജനാവിനു നഷ്ടമുണ്ടാക്കിയെന്ന് കോണ്‍ക്രസ് നേതാക്കള്‍ പറഞ്ഞു.

നേരത്തേ, സ്‌പെക്ട്രവുമായി ബന്ധപ്പെട്ട 2 നീക്കങ്ങളിലൂടെ ബിജെപി ഖജനാവിനു 68,821 കോടി രൂപയുടെ നഷ്ടം വരുത്തിയിരുന്നു. 2016 ല്‍, ചില സ്വകാര്യ ടെലികോം കമ്പനികള്‍ക്കു ഇളവു നല്‍കിയതിലൂടെ 45,000 കോടി രൂപയും പിന്നീടു പലിശയിനത്തില്‍ ലഭിക്കേണ്ട 23,821 കോടിയും നഷ്ടപ്പെടുത്തിയെന്നും പവന്‍ ഖേര ആരോപിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018