National

ബിജെപിക്ക് തിരിച്ചടി; ബംഗാളില്‍ രഥയാത്രയ്ക്ക് അനുമതിയില്ല; സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക തള്ളിക്കളയാനാകില്ലെന്ന് സുപ്രീംകോടതി 

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ രഥ യാത്രയ്ക്ക് അനുമതി നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ക്രമ സമാധാനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ആകില്ല. ഇതിന് സര്‍ക്കാരിന് ചുമതലയുണ്ട് എന്നും കോടതി വ്യക്തമാക്കി. യാത്രയെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും സംസ്ഥാന സര്‍ക്കാരിനെ ധരിപ്പിക്കാന്‍ സുപ്രീംകോടതി ബിജെപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക ദുരീകരിക്കുന്നത് വരെ യാത്രയ്ക്ക് അനുമതി ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന റാലിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി കോടതിയെ സമീപിച്ചു.

യാത്ര തുടങ്ങാനിരുന്ന കൂച്ച് ബെഹാര്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള ജില്ലയാണെന്നും രഥയാത്രയ്ക്കിടെ അക്രമം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് യാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി അനുമതി തേടി സുപ്രീംകോടതിയില്‍ എത്തിയത്. എന്നാല്‍ അടിയന്തരമായി വാദം കേള്‍ക്കില്ലെന്ന് കോടതി അറിയിച്ചു. ക്രിസ്മസ് അവധിയായതിനാല്‍ വിധി കേള്‍ക്കുന്നത് അവധിക്ക് ശേഷത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.

മറ്റ് ഹര്‍ജികള്‍ക്ക് നല്‍കുന്ന പ്രാധാന്യം മാത്രമേ ബിജെപിയുടെ ഹര്‍ജിക്കും നല്‍കാന്‍ സാധിക്കൂള്ളൂ എന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ സീറ്റ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി രഥയാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018