National

നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, റഫാലില്‍ പത്രസമ്മേളനം നേരിടാനെങ്കിലും മോഡിക്ക് ധൈര്യമുണ്ടോ; രാജ്യദ്രോഹകുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി ഉമര്‍ ഖാലിദ് 

ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടിക്കെതിരെ പ്രതികരണവുമായി ഉമര്‍ഖാലിദ്. കോടതിയില്‍ വിചാരണ നേരിടാനും നിരപരാധിത്വം തെളിയിക്കാനും ഞങ്ങള്‍ തയ്യാറാണ് എന്നാല്‍ റഫാല്‍ അഴിമതിയില്‍ ജെപിസി അന്വേഷണം പോയിട്ട് പത്രസമ്മേളനമെങ്കിലും നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറുണ്ടോയെന്നായിരുന്നു ഉമര്‍ ഖാലിദ് പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

പ്രിയപ്പെട്ട നരേന്ദ്രമോഡി, കുറ്റപത്രം സമര്‍പ്പിച്ചതായി അറിഞ്ഞു, കോടതിയില്‍ വിചാരണ നേരിടാനും നിരപരാധിത്വം തെളിയിക്കാനും ഞങ്ങള്‍ തയ്യാറാണ്. പക്ഷേ റഫാല്‍ അഴിമതിയില്‍ ജെപിസി അന്വേഷണം നേരിടാന്‍ താങ്കള്‍ തയ്യാറുണ്ടോ കുറഞ്ഞപക്ഷം ഒരു ഒരു പത്രസമ്മേളനമെങ്കിലും. രാജ്യം അറിയാന്‍ കാത്തിരിക്കുകയാണ്

ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളായിരുന്ന ഉമര്‍ ഖാലിദ്, കനയ്യകുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, എന്നിവരുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് 2016ലാണ് ഡല്‍ഹി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാണ് കുറ്റപത്രത്തിലെ ആരോപണം.

രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, നിയമാനുസൃതമല്ലാതെ യോഗം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി നടത്തിയ പരിപാടിക്ക് മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് പൊലീസ് ഇവരെ തടഞ്ഞിരുന്നു.

1,200-ഓളം പേജ് വരുന്ന കുറ്റപത്രത്തിൽ 36 വിദ്യാർഥികളുടെ പേരുകൾ കൂടി പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്‌ല റഷീദ്, സി.പി.ഐ. നേതാവ് ഡി. രാജയുടെ മകൾ അപരാജിത, രമ നാഗ, അഷുതോഷ് കുമാർ, ബനോ ജ്യോത്സ്‌ന ലാഹിരി തുടങ്ങിയ വിദ്യാർഥികളുടെ പേരുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഫ്‌സൽ ഗുരു അനുസ്മരണച്ചടങ്ങിൽ ഇവർ പങ്കെടുത്തിരുന്നതായും എന്നാൽ, ഇവർക്കെതിരേ തെളിവ് ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018