National

മോഡിക്ക് കിട്ടിയ ഫിലിപ്പ് കോട്‌ലര്‍ പുരസ്‌ക്കാരം എന്താണ്? സ്‌പോണ്‍സര്‍ ചെയ്തത് ബാബ രാംദേവും റിപ്പബ്ലിക്ക് ടിവിയും!  

ആദ്യത്തെ ഫിലപ്പ് കോട്‌ലര്‍ പ്രസിഡന്റ്യഷല്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ലഭിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ആരാണ് ഫിലിപ്പ് കോട്‌ലര്‍ എന്നത് സംബന്ധിച്ചോ അവാര്‍ഡ് എന്തിനാണ് നല്‍കുന്നതെന്നോ കാര്യം മാധ്യമങ്ങളില്‍ ഉണ്ടായിരുന്നില്ല. വേള്‍ഡ് മാര്‍ക്കറ്റിംങ് സമ്മിറ്റാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

പരസ്യ മാര്‍ക്കറ്റിംങ് മേഖലയിലാണ് നേരത്തെ വേള്‍ഡ് മാര്‍ക്കറ്റിംങ് സമ്മിറ്റ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അവരുടെ വെബ് സൈറ്റ് വ്യക്തമാക്കുന്നു. അതിന്റെ സ്ഥാപകനാണ് ഫിലപ്പ് കോട്‌ലര്‍. രാഷ്ട്രീയ രംഗത്തെ മികവിന് അവാര്‍ഡ് നല്‍കുന്ന കാര്യം അവരുടെ വെബ്‌സൈറ്റിലും വ്യക്തമാക്കുന്നില്ല. പ്രധാനമന്ത്രിയ്ക്ക് അവാര്‍ഡ് നല്‍കിയ കാര്യം വ്യക്തമാക്കിയ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്ത കുറിപ്പില്‍ ആരൊക്കെയാണ് ജൂറിയെന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.

ഡിസംബറിലാണ് വേള്‍ഡ് മാര്‍ക്കറ്റിംങ് സമ്മിറ്റ് ഡല്‍ഹിയില്‍ നടന്നത്. ഇതില്‍ മുഖ്യ പ്രഭാഷണം നടത്തിയത നീതി ആയോഗ് സിഇഒ അമിതാഭ് കാന്തായിരുന്നു. ഇതിന്റെ സ്‌പോണ്‍സര്‍മാരാകാട്ടെ പൊതുമേഖലാ സ്ഥാപനമായ ഗെയ്ല്‍, ബാബ രാംദേവിന്റെ പതഞ്ജലി, ബിജെപി എം പി രാജീവ് ചന്ദ്രശേഖരന്റെ നിയന്ത്രണത്തിലുള്ള റിപ്പബ്ലിക്ക് ടിവി എന്നിവയായിരുന്നു. 2011 ലാണ് വേള്‍ഡ് മാര്‍ക്കറ്റിംങ് സമ്മിറ്റ് ഗ്രൂപ്പ് ഫിലിപ്പ് കോട്‌ലര്‍ സ്ഥാപിക്കുന്നത്. മാര്‍ക്കറ്റിംങ് അവാര്‍ഡുകള്‍ നല്‍കുന്നതില്‍നിന്ന് വ്യത്യസ്തമായ പക്രിയയിലൂടെയാണ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നല്‍കിയിട്ടുള്ളതെന്ന് അവാര്‍ഡ് കമ്മിറ്റിയുടെ സുപ്പര്‍വൈസറായി വെബ്‌സൈറ്റില്‍ പരിചയപ്പെടുത്തുന്ന ധന്‍ബാദ് ഐഐടിയിലെ ഡോ. പ്രമോദ് പഥക്ക് ദി വയറിനോട് പറഞ്ഞു.

മോഡിയ്ക്ക് അവാര്‍ഡ് നല്‍കിയ രീതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൗസീഫ് സിയ സിദ്ദീഖിയാണ് ഇക്കാര്യത്തില്‍ ബന്ധപ്പെടേണ്ട വ്യക്തിയെന്നും അദ്ദേഹം പറഞ്ഞതായി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അവാര്‍ഡിനെ സംബന്ധിച്ച് പുറത്തു ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് തൗസീഫ് സിയ വയറിനൊട് പറഞ്ഞു.

അവാര്‍ഡ് വിവരം പുറത്തുവന്നതോടെ ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും മോഡിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018