National

അജിത്ത് ദോവലിന്റെ മകന് നികുതി രഹിത രാജ്യങ്ങളില്‍ ധനകാര്യ സ്ഥാപനങ്ങള്‍, ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിലെ ഡയറക്ടര്‍ പങ്കാളിയെന്ന് ‘കാരവന്‍’   

ദേശീയ സുരക്ഷ ഉപദേഷ്ടാവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തനുമായ അജിത്ത് ദോവലിന്റെ മകന്‍ വിവേക് ദോവലിന് ടാക്‌സ് ഹെവന്‍സ് എന്നറിയപ്പെടുന്ന നികുതിരഹിത രാജ്യങ്ങളില്‍ ദുരൂഹമായ ധനകാര്യ സ്ഥാപനങ്ങള്‍. കാരവന്‍ മാഗസിനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതില്‍ ഒരു കമ്പനി സ്ഥാപിച്ചത് നികുതി തട്ടിപ്പ് നടത്തിയതിന് പനാമ പേപ്പറില്‍ ഉള്‍പ്പെട്ട പേരുകാരാണെന്നും കാരവന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രീട്ടീഷ് പൗരനായ വിവേക് ദോവല്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റാണ്. ഇപ്പോള്‍ അദ്ദേഹം താമസിക്കുന്നത് സിങ്കപ്പൂരിലാണ്. ജിഎന്‍വി ഏഷ്യ ഫണ്ട് എന്ന പേരിലാണ് അദ്ദേഹത്തിന്റെ കമ്പനി കെമാന്‍ ഐയലന്റ്‌സില്‍ പ്രവര്‍ത്തിക്കുന്നത്. ഡോണ്‍ ഡബ്ല്യു ഇബാങ്ക്‌സ്, മുഹമ്മദ് അല്‍ത്താഫ് വീറ്റില്‍ എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. ഇതില്‍ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് പനാമ പേപ്പറില്‍ ഉള്‍പ്പെട്ടയാളാണ് ഇബാങ്ക്‌സ്. കെമാന്‍ ഐയലന്റ്‌സില്‍ സര്‍ക്കാര്‍ ജീവനക്കാരാനായിരുന്നു നേരത്തെ ഇയാള്‍. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ റീജിയണല്‍ ഡയറക്ടരാണ് മുഹമ്മദ് അല്‍ത്താഫ്.

നികുതി രഹിത രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ വ്യക്തി കൂടിയാണ് അജിത്ത് ദോവല്‍.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നികുതി വെട്ടിക്കാന്‍ വേണ്ടി ഇത്തരം രാജ്യങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാറുണ്ട്. അത്തരത്തിലാണ് വിവേക് ദോവലിന്റെ കമ്പനിയുടെയും പ്രവര്‍ത്തനം. അജിത്ത് ദോവലിന്റെ മറ്റൊരു മകനും ബിജെപി പ്രവര്‍ത്തകനുമായ ശൗര്യ ദോവലിന്റെ ബിസിനസ്സുമായി സഹകരിച്ചാണ് വിവേകിന്റെ കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും കാരവന്‍ റിപ്പോര്‍ട്ട് പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018