National

ക്രിസ്റ്റ്യന്‍ മിഷെലിനെ എങ്ങനെ ഇന്ത്യയിലെത്തിച്ചു, ദുബായ് രാജകുമാരിയെ കൈമാറിയിട്ടെന്ന് ആരോപണം, യുഎന്നിനെ സമീപിക്കുമെന്ന് കുടുംബം 

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് മുഖ്യപ്രതി ക്രിസ്റ്റ്യന്‍ മിഷേലിന്റെ കേസ് യുഎന്‍ ന് കൈമാറുമെന്ന് ലണ്ടനിലുള്ള കുടുംബ അഭിഭാഷകന്‍. ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫയുടെ തിരോധാനവും ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറിയതും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് അഭിഭാഷകന്റെ പ്രഖ്യാപനം.

ഐക്യരാഷ്ട്രസഭയുടെ അന്വേഷണത്തോടുള്ള ഇരു ഭരണകൂടങ്ങളുടേയും സമീപനത്തില്‍ ദുരൂഹതയുണ്ടെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലത്തീഫ ജീവനോടെയില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിഷയത്തില്‍ പ്രത്യേകഅന്വേഷകനെ നിയോഗിച്ചുകൊണ്ടുള്ള യുഎന്‍ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ലണ്ടനിലെ ഗൂര്‍ണിക്ക 37 ചേംബറിലെ അഭിഭാഷകനായ ടോബി കാഡ്മാന്‍ പറയുന്നു.

മിഷേലിനെ കൈമാറ്റം ചെയ്തത് ലത്തീഫ്ക്ക് പകരമായാണെന്ന് ഒന്നില്‍ കൂടുതല്‍ തവണ ആരോപണങ്ങളുയര്‍ന്നിരുന്നു എന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ഉചിതമായി അന്വേഷിക്കേണ്ട വിഷയമാണിത്. ഇതില്‍ യുഎന്‍ ഇടപെടലുണ്ടാകണം. തെളിവെന്താണ് എന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ല. കൈമാറ്റവുമായി സംബന്ധിച്ച് ഗുരുതരമായ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. മിഷേലിനെ കൈവശം വെയ്ക്കാന്‍ നിയമപരമായി അടിസ്ഥാനമില്ലെന്ന് ഇന്ത്യന്‍ നീതിന്യായ വകുപ്പ് അംഗീകരിക്കും. എത്രയും വേഗം അയാളെ മോചിപ്പിക്കണം.
ടോബി കാഡ്മാന്‍

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം. 2010ല്‍ പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ് വെസ്റ്റലാന്‍ഡുമായി ഇന്ത്യ ഒപ്പുവെച്ചത്.

ദുബായ് ഇന്റര്‍പോള്‍ ഇയാളെ കഴിഞ്ഞ ഫെബ്രുവരയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് മിഷേലിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഇയാളെ ഡല്‍ഹിയില്‍ എത്തിച്ചു.

യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളായ ലത്തീഫയെ കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് ഗോവ തീരത്ത് നിന്നും 50 കിലോമീറ്റര്‍ അകലെ നിന്ന് കാണാതായത്. ഫ്രഞ്ച്-യുഎസ് പൗരനായ ഹെര്‍വ് ഴാങ് പിയറി യോബര്‍ട്ട്, ലത്തീഫയുടെ ഉറ്റസുഹൃത്തും ഫിന്‍ലന്‍ഡ് സ്വദേശിനിയുമായ ടീന യോഹ്യാനെന്‍ എന്നിവരോടൊപ്പം അമേരിക്കന്‍ പതാക വെച്ച നോസ്ട്രോമോ എന്ന ബോട്ടില്‍ ഒമാനില്‍ നിന്ന് ഗോവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ലത്തീഫ.

ലത്തീഫ പിതാവില്‍ നിന്ന് രക്ഷപ്പെട്ട് ഒളിച്ചോടുകയായിരുന്നു. ഇന്ത്യയിലെത്തിയ ശേഷം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ലത്തീഫയുടെ പദ്ധതി യുഎഇ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ സൈന്യം തകര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഏറ്റവും ഉന്നതതലത്തില്‍ നിന്നാണ് ഉത്തരവുണ്ടായതെന്നും ആരോപിക്കപ്പെടുന്നു.

രാജകുമാരിയെ കണ്ടെത്തി പിടിച്ചുകൊടുത്തതിന്റെ പ്രതിഫലമായാണ് ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറിയതെന്ന് ലത്തീഫയ്ക്ക് വേണ്ടി വാദിച്ചുകൊണ്ടിരിക്കുന്ന ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായ് സംഘടനയുടെ സിഇഒ രാധാ സ്റ്റെര്‍ലിങ് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയും ഷെയ്ഖ് മൊഹമ്മദും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഈ സംയുക്ത പദ്ധതിക്ക് സമ്മതം ലഭിച്ചത്. നിയമവിരുദ്ധമായ ഈ പദ്ധതിയിലുള്ള ഇന്ത്യയുടെ പങ്കാളിത്തം അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിക്കും. മാത്രവുമല്ല, യുഎന്‍ ഭാഗത്ത് നിന്ന് ഔദ്യോഗിക അന്വേഷണവുമുണ്ടാകും. ചുരുക്കത്തില്‍ ഇന്ത്യയുടെ ആനുകൂല്യത്തിന് യുഎഇ കടം വീട്ടി.
രാധാ സ്റ്റെര്‍ലിങ്

ലത്തീഫ ദുബായില്‍ എത്തിയതിന് ശേഷം ദുബായ് കോടതികള്‍ മിഷേലിന്റെ കേസ് നടപടികള്‍ വേഗത്തിലാക്കി. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ മിഷേല്‍ 'വാണ്ടഡ്' ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷേലിന് ജാമ്യം നിഷേധിക്കപ്പെട്ടു. മേല്‍ക്കോടതി കീഴ്ക്കോടതിയുടെ തീരുമാനം സ്ഥിരീകരിച്ചു. സിബിഐ, റോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് കരുതപ്പെടുന്ന രണ്ട് യുഎഇ പൗരന്‍മാര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് മിഷേലിനെ ഇന്ത്യയിലെത്തിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018