National

വിദ്യാഭ്യാസ മേഖലയില്‍ സാമ്പത്തിക സംവരണം ഈ വര്‍ഷം തന്നെ നടപ്പാക്കും; 25 ശതമാനം വരെ സീറ്റുകള്‍ വര്‍ധിപ്പിച്ചേക്കും

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വന്നതിന് തൊട്ടു പിന്നാലെ ഈ വര്‍ഷം തന്നെ രാജ്യത്തെ കോളേജുകളിലെയും സര്‍വകലാശാലകളിലെയും സീറ്റുകളുടെ എണ്ണം 25 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ തീരുമാനം.

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് സീറ്റ് വര്‍ധനവുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ സീറ്റുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

2019-20 അധ്യയന വര്‍ഷം മുതല്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്നും, നിലവിലെ സംവരണവിഭാഗങ്ങളെ ഇത് ബാധിക്കില്ലെന്നും കേന്ദ്രമന്ത്രി പറയുന്നു. ഡല്‍ഹിയില്‍ യുജിസി, എഐസിടിഇ, മാനവവിഭവശേഷി വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്.

സ്വകാര്യ സര്‍വകലാശാലകളെയും പുതിയ സംവരണനിയമം നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ തീരുമാനമനുസരിച്ച് രാജ്യത്തെ നാല്‍പ്പതിനായിരത്തിലേറെ കോളേജുകളിലും 900 സര്‍വകലാശാലകളിലും സീറ്റുകളുടെ എണ്ണം വര്‍ധിക്കും. നിലവിലെ എല്ലാ കോഴ്സുകളിലും സീറ്റ് വര്‍ധന നടപ്പിലാവുകയും ചെയ്യും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018