National

കൊളീജീയം നിര്‍ദേശത്തിന് രാഷ്ട്രപതിയുടെ അംഗീകാരം; ദിനേഷ് മഹേശ്വരിയും സഞ്ജീവ് ഖന്നയും സുപ്രീം കോടതി ജഡ്ജിമാര്‍ 

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരിയെയും ഡല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്നയെയും സുപ്രീം കോടതി ജഡ്ജിമാരാക്കി കൊണ്ടുള്ള നിയമനത്തിന് രാഷ്്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. എതിര്‍പ്പുകളേയും പ്രതിഷേധങ്ങളെയും മറികടന്ന് കൊളീജിയം ശിപാര്‍ശ ചെയ്തവരുടെ നിയമനത്തിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ കൊളീജീയമാണ് ദിനേഷ് മഹേശ്വരിയുടേയും സഞ്ജീവ് ഖന്നയുടേയും പേരുകള്‍ ശുപാര്‍ശ ചെയ്തത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് രാജേന്ദ്രമേനോന്റെയും രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിന്റെയും സീനിയോറിറ്റി മറികടന്നാണ് ഇരുവരുടേയും പേരുകള്‍ ശുപാര്‍ശ ചെയ്തതെന്ന് ആരോപിച്ച് സുപ്രീം കോടതി ജഡ്ജി സഞ്ജയ് കിഷന്‍ കൗളും മുന്‍ സുപ്രീം കോടതി ജഡ്ജി കൈലാഷ് ഗംഭീറും രംഗത്ത് വന്നിരുന്നു. സഞ്ജയ് കിഷന്‍ കൗള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കും കൈലാഷ് ഗംഭീര്‍ രാഷ്ട്രപതിക്കും കത്തുകള്‍ അയച്ചിരുന്നു.

സീനിയോറിറ്റി മറികടന്ന് ജൂനിയര്‍ ജഡ്ജിയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ ഇക്കാര്യത്തോട് പ്രതികരിച്ചു. മുന്‍ തീരുമാനം എന്തിനാണ് അട്ടിമറിച്ചതെന്ന് കൊളീജീയം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 12 ന് രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രദീപ് നന്ദ്രജോഗിനെയും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് രാജേന്ദ്ര മേനോനെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ പുതിയ കൊളീജിയം നിലവില്‍ വന്നതിന് ശേഷം ജനുവരി 10 ന് ചേര്‍ന്ന ചേര്‍ന്ന ആദ്യ യോഗത്തില്‍ നേരത്തെ എടുത്ത തീരുമാനത്തിന് പകരം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദിനേഷ് മഹേശ്വരിയേയും ഡല്‍ഹി ഹൈക്കോടതിയിലെ സഞ്ജീവ് ഖന്നയേയും സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്യാനും തീരുമാനിക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018