National

പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി 24ന് യോഗം ചേരും 

രാഷ്ട്രീയ വിവാദത്തിനും പുറത്താക്കപ്പെട്ട മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ രാജിക്കും ഒടുവില്‍ പുതിയ സിബിഐ ഡയറക്ടറെ നിശ്ചയിക്കാന്‍ ഉന്നതാധികാര സമിതി 24ന് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ സമിതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമാണ് ഉള്ളത്. സിബിഐ തലപ്പത്ത് ഇടപെടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോളാണ് സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ യോഗം ചേരുന്നത്.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അര്‍ധരാത്രയില്‍ അലോക് വര്‍മ്മയെ നീക്കിയ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി അലോക് വര്‍മ്മ സുപ്രീം കോടതി ഉത്തരവില്‍ തിരിച്ച് സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി അലോക് വര്‍മ്മയെ മാറ്റി. പകരം താല്‍ക്കാലിക ചുമതല നാഗേശ്വര റാവുവിന് നല്‍കി.

അലോക് വര്‍മ്മയെ നീക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്ത ജനുവരി പത്തിലെ യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പങ്കെടുത്തിരുന്നില്ല. ജസ്റ്റിസ് എ.കെ സിക്രിയാണ് ചീഫ് ജസ്റ്റിസിനു പകരം അന്ന് യോഗത്തില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടെ വിയോജിപ്പോടെയാണ് അന്ന് വര്‍മ്മയെ നീക്കിയത്.

24 ന് ചേരുന്ന യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പങ്കെടുക്കുമോ എന്നകാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 23 ന് രാത്രിപാതിരാത്രിയാണ് അലോക് വര്‍മ്മയെ സര്‍ക്കാര്‍ നീക്കം ചെയ്തത്. എന്നാല്‍ അദ്ദേഹത്തെ പദവിയില്‍നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും സെപ്ഷല്‍ ഡയറക്ടറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിബിഐയ്ക്ക് നഷ്ടപെട്ട വിശ്വാസം വീണ്ടെടുക്കാനാണ് അലോക് വര്‍മ്മയെ നീക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ അര്‍ദ്ധ രാത്രി യില്‍ പരിഗണിക്കേണ്ട വിഷയമല്ലെന്നായിരുന്നു കോടതി വാദത്തിനിടെ പറഞ്ഞത്.

രാകേഷ് അസ്താനയെ സ്‌പെഷല്‍ ഡയറക്ടറായി നിയമിച്ചത് മുതലാണ് സിബിഐയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥാനായിരുന്ന അസ്താനയെ മോഡി സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരമാണ് സിബിഐയില്‍ നിയമിച്ചതെന്നായിരുന്നു ആരോപണം.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചുമതലയേറ്റെടുത്ത അലോക് വര്‍മ്മ നിരവധി ഉദ്യോഗസ്ഥന്‍ മാരുടെ നിയമനങ്ങളില്‍ തീരുമാനമെടുത്തിരുന്നു. രാകേഷ് അസ്താനക്കെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും വര്‍മ്മ മാറ്റിയിരുന്നു. അതിനിടയിലാണ് ഉന്നത സമിതി യോഗം ചേര്‍ന്ന് അലോക് വര്‍മ്മയെ നീക്കിയത്. പിന്നാലെ അദ്ദേഹം പുതിയ സ്ഥാനം സ്വീകരിക്കാതെ രാജിവെയ്ക്കുകയും ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018