National

പിഎന്‍ബി തട്ടിപ്പുക്കാരന്‍ മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ആന്റിഗ്വ ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കി 

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. കരീബിയന്‍ ദ്വീപായ ആന്റിഗ്വയില്‍ പൗരത്വം നേടിയ ചോക്‌സി ആന്റ്വിഗ്വയിലെ ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കി. 13500 കോടി രൂപ തട്ടിച്ച് മെഹുല്‍ ചോക്‌സിയും അനന്തിരവന്‍ വജ്രവ്യാപാരിയായ നീരവ് മോഡിയും നാടുവിടുകയായിരുന്നു. സിബിഐ അന്വേഷണം നടക്കുകയും ഇരുവരേയും തിരിച്ച് ഇന്ത്യയിലെത്തിക്കാന്‍ ശ്രമം നടക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യന്‍ പൗരത്വം ചോക്‌സി ഉപേക്ഷിക്കുന്നത്.

ഇന്ത്യയ്ക്ക് കൈമാറാതിരിക്കാനാണ് പൗരത്വം ഉപേക്ഷിച്ചതെന്നാണ് സൂചന. ഇന്ത്യയില്‍ ഇരട്ട പൗരത്വം അനുവദനീയമല്ലാത്തതിനാല്‍ നിയമപരമായ നടപടികള്‍ പൗരത്വം ഉപേക്ഷിച്ചതിന് സ്വീകരിക്കാനാവില്ല.

പിഎന്‍ബി വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ ഡിസംബറില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍സിഎന്‍) പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസുമായി മെഹുലിന് ബന്ധമുണ്ടെന്ന് കാണിച്ച് ചോക്‌സിയെ വിട്ടുകിട്ടുന്നതിന് വേണ്ടി സിബിഐ ഇന്റര്‍പോളിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. പിഎന്‍ബി വായ്പാ തട്ടിപ്പ് കേസിലെ കൂട്ടുപ്രതിയും മെഹുലിന്റെ സഹോദര പുത്രനുമായ നീരവ് മോഡിക്കെതിരേയും നേരത്തെ ഇന്റര്‍പോള്‍ ആര്‍സിഎന്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ബയേഴ്സ് ക്രെഡിറ്റ് മുഖേനെ 13,500 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളാണ് രത്നാഭരണ കയറ്റുമതി വ്യവസായിയായ നീരവ് മോഡിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും. തട്ടിപ്പിനെതിരെ ബാങ്ക് സിബിഐയെ സമീപിക്കുന്നതിന് മുന്‍പ് നീരവ് കുടുംബ സമേതം രാജ്യം വിടുകയായിരുന്നു. വായ്പാ തട്ടിപ്പ് നടത്തിയ ചോക്സി കഴിഞ്ഞവര്‍ഷം ജനുവരി 15നാണ് ഇന്ത്യ വിട്ടത്. ജനുവരി 29ന് സിബിഐ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. വിദേശത്തേക്ക് കടന്ന ഇരുവരുടെയും പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു.

പിന്നാലെ ചോക്സിക്ക് ആന്റിഗ്വ പൗരത്വം നല്‍കിയിരുന്നു. പൊലീസിന്റേയും വിദേശ കാര്യ മന്ത്രാലയത്തിന്റെയും, മുംബൈ പാസ്‌പോര്‍ട്ട് റീജിയണല്‍ ഓഫീസിന്റേയും റിപ്പോര്‍ട്ടുകളില്‍ മെഹുല്‍ ചോക്‌സിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ആന്റിഗ്വ പൗരത്വം നല്‍കിയതിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018