National

സമുദ്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കി, ശുദ്ധീകരിക്കാന്‍ പ്രത്യക കപ്പല്‍; രൂപകല്‍പന ചെയ്തത് പൂന്നെയില്‍ നിന്നുമുള്ള 12 വയസ്സുകാരന്‍ 

ഹാസിക്കിന്റെ പുതിയ രൂപകല്‍പന നിരവധി അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് മാര്‍ഗങ്ങളിലൂടെയാണ് മാലിന്യം വേര്‍തിരിച്ചെടുക്കുന്നത്.

സമുദ്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കി, ശുദ്ധീകരിക്കാന്‍ പന്ത്രണ്ട് വയസ്സുകാരന്‍ ഡിസൈന്‍ ചെയ്ത കപ്പല്‍ ശ്രദ്ധേയമാകുന്നു. പൂന്നെയില്‍ നിന്നുമുള്ള ഹാസിക്ക് കാസി എന്ന പന്ത്രണ്ട് വയസ്സുകാരനാണ് 'എര്‍വിസ്' എന്ന് വിളിക്കുന്ന കപ്പല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സമുദ്രങ്ങളിലെ മാലിന്യം മല്‍സ്യങ്ങള്‍ വഴി മനുഷ്യരെ ബാധിക്കുന്നതാണെന്നും അതിന്റെ ഭീകരത വലുതാണെന്ന തിരിച്ചറിഞ്ഞതോടെയാണ് പുതിയൊരു കപ്പല്‍ രൂപ കല്‍പന ചെയ്യാന്‍ തീരുമാനിക്കുന്നതെന്ന് ഹാസിക്ക് പറയുന്നു.

നിരവധി ഡോക്യൂമെന്ററികളിലും വീഡിയോകളിലും മാലിന്യം സമുദ്രത്തെ ബാധിക്കുന്നതിന്റെ തീവ്രത മനസ്സിലാക്കിയിട്ടുണ്ട്. എര്‍വിസ് എന്ന് പേരിട്ട കപ്പലില്‍ നിന്നും ആകേന്ദ്രബലമുപയോഗിച്ച് (centripetal force) മാലിന്യങ്ങള്‍ പിടിച്ചെടുക്കാമെന്നും ഇത് പിന്നീട് വെള്ളം, സമുദ്രോല്‍പ്പന്നം, മാലിന്യം എന്നിങ്ങനെ വേര്‍തിരിക്കും. ഇതിലെ വെള്ളവും സമുദ്രോല്‍പ്പന്നങ്ങളും തിരികെ കടലിലേക്ക് തന്നെ ഒഴുകും. അഞ്ച് മാര്‍ഗങ്ങളിലൂടെയാണ് മാലിന്യം വേര്‍തിരിച്ചെടുക്കുന്നത്. 
ഹാസിക്ക് കാസി
സമുദ്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കി, ശുദ്ധീകരിക്കാന്‍ പ്രത്യക കപ്പല്‍; രൂപകല്‍പന ചെയ്തത് പൂന്നെയില്‍ നിന്നുമുള്ള 12 വയസ്സുകാരന്‍ 

ഹാസിക്കിന്റെ പുതിയ രൂപകല്‍പന നിരവധി അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ടെഡ് എക്‌സിലും ( TedEx) ടെഡ് 8 (Ted8) ലും അവതരിപ്പിച്ച ഹാസിക്കിന്റെ കണ്ടുപിടുത്തത്തെ നിരവധി അന്താരാഷ്ട്ര വിദഗദരും സംഘടനകളും അഭിനന്ദിച്ചിട്ടുണ്ട്. സമുദ്രങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ തിരിച്ചറിഞ്ഞ് എടുത്ത് മാറ്റാന്‍ പ്രത്യേക സെന്‍സര്‍ സംവിധാനം കപ്പലിലുണ്ട്.

. സമുദ്ര സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധന പരിപാടികള്‍ക്ക് വേണ്ടി നിരവധി സംഘടനകള്‍ക്കും ഫോറങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഹാസിക്കിപ്പോഴെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018