National

കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സിഗ്നല്‍ ഓഫ് ചെയ്യും, നാളെ ചാനലുകള്‍ ലഭിക്കില്ല; പ്രതിഷേധം ട്രായ് നിര്‍ദേശത്തിനെതിരെ 

നാളെ രാജ്യമൊട്ടാകെ കേബില്‍ ഓപ്പറേറ്റര്‍മാര്‍ സിഗ്നല്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കും. പണം കൊടുക്കേണ്ട ചാനലുകളുടെ പരമാവധി, നിരക്ക് 19 രൂപയില്‍ നിന്ന് 10 രൂപയാക്കുക, കേബിള്‍ വരിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കുകയോ അഞ്ച് ശതമാനമാക്കുകയോ ചെയ്യുക, കേബിള്‍ ടിവിയുടെ അടിസ്ഥാന നിരക്ക് 150 രൂപയില്‍ നിന്ന് 200 ആക്കുക, 25 ചാനലുകള്‍ക്ക് 20 രൂപ നെറ്റ് വര്‍ക്ക് ഫീസായി നിശ്ചയിച്ചത് ചാനലിന് ഒരു രൂപ നിരക്കില്‍ 25 രൂപയായി പുനര്‍നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ട്രായ് നിര്‍ദേശിച്ച പുതിയ താരിഫ് കേബിള്‍ വരിക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതാണെന്നും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടന പറഞ്ഞു. കേബിള്‍ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ ബാധിക്കുമ്പോള്‍ ബ്രോഡ്കാസ്റ്റര്‍മാരെ കൂടുതല്‍ സഹായിക്കുന്നതാണ് പുതിയ നിരക്കെന്നും ആരോപണമുണ്ട്.

100 ചാനലുകള്‍ 130 രൂപ നിരക്കില്‍ നല്‍കണമെന്നാണ് ട്രായ് നിര്‍ദേശം. ഇതില്‍ 26 ചാനലുകള്‍ ദൂരദര്‍ശന്റെതായിരിക്കും. ബാക്കി 74 ചാനലുകള്‍ തെരഞ്ഞെടുക്കുക ഉപയോക്താവായിരിക്കും. ഇതിനു പുറമെ 332 പേ ചാനലുകളില്‍ നിന്ന് ആവശ്യമായവ തെരഞ്ഞെടുക്കാം. പേ ചാനലുകള്‍ക്ക് ഒരു ചാനലിന് പരമാവധി നിരക്ക് 19 രൂപയാണ്. വില കൂടിയ പേ ചാനലുകള്‍ സീസണലായി തെരഞ്ഞെടുക്കാം. ഇത് പ്രകാരം സ്‌പോര്‍ട്‌സ് ചാനലുകള്‍ കളി നടക്കുന്ന സമയത്ത് മാത്രമായി തിരഞ്ഞെടുക്കാന്‍ സാധിക്കും.

ഇഷ്ടമുളള ചാനലുകള്‍ തെരഞ്ഞെടുക്കാനുളള അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ് നിര്‍ദേശം. എല്ലാ ചാനലുകളും ആവശ്യമുളളവര്‍ക്ക് നിരക്ക് വര്‍ധിക്കും. നിലവില്‍ കാണുന്ന ചാനലുകള്‍ മുഴുവന്‍ ലഭിക്കണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന് കേബിള്‍, ഡയറക്ട് ടു ഹോം സര്‍വ്വീസുകള്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018