National

താറുമാറായി സിബിഐ സംവിധാനം; നാളെ പുതിയ ഡയറക്ടറെ തീരുമാനിക്കാനിരിക്കെ വീണ്ടും കൂട്ട സ്ഥലമാറ്റവുമായി താല്‍ക്കാലിക ഡയറക്ടര്‍; അസ്വസ്ഥരായി ഉദ്യോഗസ്ഥര്‍

അര്‍ധരാത്രിയില്‍ സിബിഐ ഡയറക്ടറെ പുറത്താക്കിയും സിബിഐ സംവിധാനത്തില്‍ കൈകടത്തിയുമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്ക് പിന്നാലെ അസ്വസ്ഥമായി രാജ്യത്തെ സ്വതന്ത്ര അന്വേഷണ സംവിധാനം. നാളെ പുതിയ ഡയറക്ടറെ തീരുമാനിക്കാന്‍ ഉന്നതാധികാര സമിതി ചേരുമെന്നിരിക്കെ വീണ്ടും കൂട്ടസ്ഥലമാറ്റത്തിന് ഉത്തരവിട്ടിരിക്കുകയാണ് താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വര റാവു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കൂട്ട സ്ഥലമാറ്റവും സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കലുമെല്ലാം ദിവസേന നടക്കുന്ന കാര്യമായി മാറിയിട്ടുണ്ട് സിബിഐയില്‍. ഇത്തരത്തിലുള്ള തട്ടിക്കളിക്കളില്‍ സിബിഐയ്ക്കുള്ളില്‍ കനത്ത അസ്വസ്ഥത ഉടലെടുത്തു കഴിഞ്ഞു.

തിങ്കളാഴ്ച മാത്രം ടുജി സ്‌പെക്ട്രം അഴിമതി അന്വേഷണത്തിലുള്ള ഉദ്യോഗസ്ഥരെ അടക്കം 20 പേരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്.

കേരളത്തിലും സിബിഐ തലപ്പത്ത് അഴിച്ചുപണിയുണ്ടായി. നേരത്തെ സ്ഥലംമാറ്റിയ കൊച്ചി എസ്പിയെ വീണ്ടും സ്ഥലംമാറ്റി. മുംബൈയിലേക്ക് സ്ഥലം മാറ്റിയ എസ്പി ഷിയാസിനെ വീണ്ടും ചെന്നൈയിലേക്കാണ് മാറ്റിയത്. മൂന്ന് ദിവസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് കൊച്ചി എസ്പിയെ സ്ഥലം മാറ്റുന്നത്. തിങ്കളാഴ്ച 20 പേരെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് മൂന്നാം ദിവസം അടുത്ത ട്രാന്‍സ്ഫര്‍ ഉത്തരവുമായി നാഗേശ്വര്‍ റാവു എത്തിയത്.

സിബിഐ തിരുവനന്തപുരം യൂണിറ്റിലും സ്ഥലംമാറ്റം ഉണ്ടായി. തിരുവനന്തപുരം യൂണിറ്റിന്റെ ചുമതല കൊച്ചിയിലെ പുതിയ എസ്പി ബാലചന്ദ്രന് നല്‍കി.

ഉന്നത ഉദ്യോഗസ്ഥരെ ദിവസേനെയിട്ട് തട്ടിക്കളിക്കുന്ന നടപടി സിബിഐയ്ക്കുള്ളില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റാന്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചത്.

അര്‍ധരാത്രിയില്‍ അലോക് വര്‍മ്മയെ മാറ്റിയതും സുപ്രീം കോടതി ഉത്തരവോടെ അദ്ദേഹം തിരിച്ചെത്തിയതും പിന്നാലെ ഉന്നതാധികാര സമിതി പുറത്താക്കിയതുമെല്ലാം വലിയ വിവാദമായിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയായിരുന്നു അലോക് വര്‍മ്മയെ മാറ്റിയത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡിയന്‍സിന്റെ ഡയറക്ടര്‍ജനറല്‍ സ്ഥാനത്തേക്കായിരുന്നു അദ്ദേഹത്തെ മാറ്റിയത്. എന്നാല്‍ അലോക് വര്‍മ്മ ചുമതല ഏറ്റെടുക്കാതെ രാജിവെച്ചിരുന്നു.

അലോക് വര്‍മ്മയും അസ്താനയും തമ്മില്‍ പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളും ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കുമായിരുന്നു കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യം സാക്ഷ്യം വഹിച്ചത്. രാകേഷ് അസ്താനയെ സ്പെഷ്യല്‍ ഡയറക്ടറായി നിയമിച്ചത് മുതലാണ് സിബിഐയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥാനായിരുന്ന അസ്താനയെ മോഡി സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരമാണ് സിബിഐയില്‍ നിയമിച്ചതെന്നായിരുന്നു ആരോപണം.

വര്‍മ്മയെ പുറത്താക്കിയത് രാകേഷ് അസ്താനയ്ക്ക് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുയര്‍ന്നിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018