National

വിക്ടോറിയ രാജ്ഞിക്ക് ചരമവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ഹിന്ദുസേന; ‘മുഗള്‍ ഭരണത്തില്‍ നിന്ന് മോചിപ്പിച്ചതല്ലേ’ എന്ന് വാദം 

ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണാധികാരിയായിരുന്ന വിക്ടോറിയ രാജ്ഞിയുടെ നൂറ്റിപതിനെട്ടാമത് ചരമവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ഹിന്ദുസേന. മുഗള്‍ ഏകാധിപത്യത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് വിക്ടോറിയ രാജ്ഞിയാണെന്നു പറഞ്ഞാണ് ഹിന്ദുസേന പരിപാടി സംഘടിപ്പിച്ചത്.

നിലവിലെ നിയമങ്ങള്‍, റെയില്‍വേ, റോഡുകള്‍, വാര്‍ത്തവിനിമയ സൗകര്യങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി ഇന്നു നമ്മള്‍ക്കുള്ളതെല്ലാം ബ്രിട്ടീഷുകാര്‍ തന്നതാണ്. അവര്‍ നമ്മുടെ ആരാധനാലയങ്ങള്‍ മറ്റുള്ളവരെ പോലെ തകര്‍ത്തിരുന്നില്ല.
സുര്‍ജിത്ത് യാദവ് 

രാജ്ഞിയുടെ കീഴിലുള്ള ബ്രിട്ടീഷ് ഭരണകൂടമല്ല ഇന്ത്യയെ പലകഷ്ണങ്ങളാക്കിയതെന്നും ഒരുപാട് നാട്ടുരാജക്കന്‍മാരുടെ കീഴിലുള്ള സ്ഥലങ്ങള്‍ ഒന്നിച്ച് ചേര്‍ക്കുകയാണ് അവര്‍ ചെയ്തതെന്നും ഹിന്ദുസേന ഉപാധ്യക്ഷന്‍ സുര്‍ജിത്ത് യാദവ് പറഞ്ഞു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിയ സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ ഏകാധിപതികള്‍ അല്ലാത്തതിനാലാണ്. അവരാണ് 1982 ല്‍ പ്രദേശിക സ്വയഭരണവകാശം നല്‍കി നമുക്ക് ആദ്യമായി സ്വാതന്ത്ര്യത്തിന്റെ രുചി നല്‍കിയത്.

ബ്രിട്ടീഷ് പട്ടാളക്കാര്‍ ജാതി വിവേചനം വെച്ചു പുലര്‍ത്തിയിരുന്നില്ല. മുന്‍പ് ബംഗാള്‍ പ്രവിശ്യയില്‍, ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് പട്ടാളത്തില്‍ ചേരാന്‍ കഴിഞ്ഞത്. ബ്രിട്ടീഷുകാരാണ് ജാതി വിവേചനമില്ലാത്ത സൈനിക വ്യൂഹം ഉണ്ടാക്കിയത്. ലോകത്തെവിടെയെങ്കിലും മാന്യമാര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ബ്രിട്ടനിലാണെന്നും സുര്‍ജിത്ത് കൂട്ടിച്ചേര്‍ത്തു.

വിക്ടോറിയ രാജ്ഞിക്ക് ചരമവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ഹിന്ദുസേന; ‘മുഗള്‍ ഭരണത്തില്‍ നിന്ന് മോചിപ്പിച്ചതല്ലേ’ എന്ന് വാദം 

1837 മുതല്‍ 1901 ല്‍ മരിക്കുന്നതുവരെയുള്ള കാലയളവിലാണ് വിക്ടോറിയ ബ്രിട്ടന്റേയും ഐര്‍ലന്റിന്റേയും ഭരണാധികാരിയായിരുന്നത്. 1876 ല്‍ ബ്രിട്ടീഷ് ഭരണത്തിനു കീഴിലുള്ള ഇന്ത്യയുടേയും മഹാറാണി സ്ഥാനം അവര്‍ ഔദ്യോഗികമായി സ്വീകരിച്ചിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജന്മദിനാഘോഷം ഹിന്ദു സേന നടത്താറുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018