National

മമതയുടെ മെഗാറാലിക്ക് ഹിന്ദുക്കളെ തോക്ക് ചൂണ്ടി എത്തിച്ചെന്ന വാദവും പൊളിയുന്നു; പ്രചരിപ്പിച്ചത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തെ വീഡിയോ 

2018 ഏപ്രിലിൽ തൃണമൂൽ പ്രവർത്തകർ പ്രദേശവാസികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് മെഗാറാലിയിലേത് എന്ന തരത്തിൽ പ്രചരിച്ചത്.

മമതാ ബാനർജിയുടെ മെഗാറാലിയിൽ പങ്കെടുക്കാൻ ഹിന്ദുക്കളെ തോക്കിൻമുനയിൽ നിർത്തി നിർബന്ധിച്ചെന്ന പ്രചരണം പൊളിയുന്നു. പ്രതിപക്ഷ പാർട്ടികളെ അണി നിരത്തി കൊല്‍ക്കത്തയിൽ സംഘടിപ്പിച്ച റാലിയിൽ ചേരാൻ  തൃണമൂൽ കോൺഗ്രസ്സുകാർ ഹിന്ദു സമുദായത്തിൽ പെട്ടവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നു എന്ന പേരിൽ പ്രചരിച്ച വീഡിയോയാണ് വ്യാജമാണെന്ന് തെളിഞ്ഞത്. യഥാർത്ഥത്തിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ  നടത്തിയ അക്രമത്തിൻറെ ദൃശ്യങ്ങളായിരുന്നു ഇവ.

'ഇന്ത്യാ ടുഡേ'യുടെ ലോഗോയോട് കൂടിയുള്ള ഈ ദൃശ്യങ്ങളിൽ മുഖം മറച്ച ആളുകൾ തോക്ക് ചൂണ്ടി ആളുകളെ ഒരിടത്തേക്ക് വിടുന്നത് കാണാം. ഇവർ തൃണമൂൽ കോൺഗ്രസ്സിൻറെ പതാകകളും ഏന്തിയിട്ടുണ്ട്. മമതയുടെ റാലിയിൽ പങ്കെടുക്കാനായി ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നു എന്ന തലക്കെട്ടോടെയാണ് ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ബിജെപി അനുകൂല അക്കൗണ്ടുകളില്‍ നിറഞ്ഞത്.

ഈ ദൃശ്യങ്ങൾ ഇന്ത്യാ ടുഡേയുടേതാണെന്ന് അവർ സ്ഥിരീകരിച്ചു. എന്നാൽ മെഗാറാലിയിൽ പങ്കെടുക്കാൻ തോക്ക് ചൂണ്ടി എത്തിക്കുന്നതിൻറേതല്ല വീഡിയോ എന്നും അവർ വ്യക്തമാക്കി. 2018 ഏപ്രിലിൽ പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ നിന്നും ചിത്രീകരിച്ചതാണ് ഇത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക കൊടുക്കുന്നതിൻറെ അവസാന ദിവസം തൃണമൂൽ പ്രവർത്തകർ മുഖം മറച്ച് എത്തിയതാണ് വീഡിയോയിൽ ഉള്ളത്. ഇവർ പ്രദേശ വാസികളെ ഭീഷണിപ്പെടുത്തിയത് മെഗാറാലിയുമായി ബന്ധപ്പെട്ടേ അല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി സർക്കാരിനും എതിരായാണ് യുണൈറ്റഡ് ഇന്ത്യ മെഗാറാലി സംഘടിപ്പിക്കപ്പെട്ടത്. പതിനഞ്ചോളം പ്രതിപക്ഷപാർട്ടികൾ അണിനിരന്ന റാലിയിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്തു.

Watch how masked men openly brandish guns to intimidate locals in Bankura district on the last day of filing nomination papers for #Bengal panchayat elections. #ReporterDiary Indrajit Kundu

Posted by India Today on Monday, April 23, 2018

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018