National

കശ്മീരില്‍ സുരക്ഷാസേനയുടെ പെല്ലറ്റാക്രമണം: നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്ക്; പ്രതിഷേധവുമായി സംഘടനകള്‍ 

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നാലു ഫോട്ടോജേണലിസ്റ്റുകള്‍ക്ക് പരുക്കേറ്റു. ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫര്‍ വസീം ആന്ദ്രാബി, റൈസിങ് കശ്മീരിലെ നിസാര്‍ ഉള്‍ഹഖ്, പ്രാദേശിക പ്രസിദ്ധീകരണങ്ങളിലുള്ള ജുനൈദ് ഗുല്‍സര്‍, മിര്‍ ബുര്‍ഹന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഷോപിയാനിലെ ഷിര്‍മലില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയിലാണ് സുരക്ഷാസേന പെല്ലറ്റ് പ്രയോഗിച്ചത്.

കഴിഞ്ഞവര്‍ഷം ആന്ദ്രാബിയുടെ ആക്രമണത്തില്‍ പരുക്കേറ്റ സിആര്‍പിഎഫ് സൈനികന്റെ ചിത്രം വൈറലായിരുന്നു. മുഖത്തും കഴുത്തിലുമായി ആറ് പെല്ലറ്റുകളാണ് ആന്ദ്രാബിക്കേറ്റത്.

ചില ചെറുപ്പക്കാര്‍ പ്രതിരോധമായി വെച്ചിരുന്ന വേലി മറികടന്ന് മാധ്യമപ്രവര്‍ത്തകര്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്തേക്ക് പോകുകയായിരുന്നു. തങ്ങളുണ്ടായിരുന്ന സ്ഥലത്ത് പ്രദേശവാസികളും സുരക്ഷാസേനയും തമ്മില്‍ സംഘട്ടനങ്ങള്‍ നിലനിന്നിരുന്നുവെന്നും ആന്ദ്രാബി പറയുന്നു.

പ്രദേശവാസികളോട് സംസാരിച്ചതിന് ശേഷം ആക്രമണം ഷൂട്ട് ചെയ്യുവാന്‍ പ്രദേശത്തേക്ക് നടന്നുനീങ്ങി. കുറച്ചകലെയായി പൊലീസും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും പെല്ലറ്റുകളുമായി നില്‍ക്കുന്നതും കണ്ടു. ക്യാമറ ഉയര്‍ത്തികാട്ടി മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞുവെങ്കിലും പെല്ലറ്റ് ആക്രമണം നടത്തുകയായിരുന്നു എന്ന് ആന്ദ്രാബി പറഞ്ഞു.

ചുണ്ടിലും നെറ്റിയിലും കഴുത്തിലും ഉള്‍പ്പെടെയാണ് ആന്ദ്രാബിക്ക് ആറ് പെല്ലറ്റുകളേറ്റത്. നിസാര്‍ ഉള്‍ഹഖിന്റെ കണ്ണുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശവാസികളില്‍ ഒരാളാണ് ആന്ദ്രാബിയെ കൊണ്ടുപോയി പെല്ലറ്റുകള്‍ നീക്കം ചെയ്തത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത് മാരകവും ക്രൂരവുമായ ആക്രമണമാണെന്ന് കശ്മീര്‍ പ്രസ് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (കെപിപിഎ) പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സുരക്ഷാ സേന ആവര്‍ത്തിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും തങ്ങളുടെ ജോലി തടസ്സപ്പെടുത്താനാണ് നീക്കം അനുവദിക്കില്ലെന്നും കെപിഎഎ പറഞ്ഞു.

ഗവര്‍ണര്‍ സത്യ പാല്‍ മാലികും ഡിജിപി ദില്‍ബാഗ് സിങും വിഷയത്തില്‍ ഇടപെട്ട് അന്വേഷണം നടത്തണം. മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ച് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് ഇതാദ്യമായല്ലെന്നും കെപിപിഎ വ്യക്തമാക്കി.

സംഭവത്തില്‍ ഉത്തരവാദികള്‍ ആയവര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും ഭാവിയില്‍ ഇത്തരം ആക്രമണങ്ങളുണ്ടാകാതിരിക്കാന്‍ ഉറപ്പ് വരുത്തണമെന്നും കശ്മീര്‍ വീഡിയോ ജേണലിസ്റ്റ് അസോസിയേഷനും പ്രതികരിച്ചു.

അതേസമയം ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും നാല് തീവ്രവാദികളുടെ മൃതദേഹം കണ്ടെത്തി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018