National

ഐഎസ് ബന്ധം, മഹാരാഷ്ട്രയില്‍ പതിനേഴുകാരനടക്കം 9 പേര്‍ അറസ്റ്റില്‍; സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ട്

തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പതിനേഴുകാരനടക്കം ഒമ്പത് പേരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ മുംബ്‌റ, താനെ ഔറംഗബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ സഹോദരങ്ങളാണ്.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. നാലുപേര്‍ ഓറംഗബാദില്‍ നിന്നും അഞ്ചുപേര്‍ മുംബ്‌റയില്‍ നിന്നുമാണ് പിടിയിലായത്.

രാസവസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, സിംകാര്‍ഡുകള്‍ മൊബൈല്‍ ഫോണുകള്‍, ആസിഡ് കത്തി എന്നിവ ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഇവര്‍ സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുകയായിരുന്നോ എന്ന് സംഘം അന്വേഷിക്കുന്നുണ്ട്.

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുറിച്ചുളള സൂചനകള്‍ ലഭിച്ചത്. പിടിയിലായ ഒമ്പത് പേരെയും കഴിഞ്ഞ മൂന്നാഴ്ചയായി അന്വേഷണ സംഘം പിന്‍തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിന് പദ്ധതി ഒരുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018