National

‘രാഷ്ട്രീയത്തില്‍ ഡ്യൂപ്ലിക്കേറ്റ് പണിനടക്കില്ല’; പ്രിയങ്കയ്ക്ക് ഇന്ദിരയോട് സാദൃശ്യമുണ്ടെങ്കിലും വലിയ വ്യത്യാസമുണ്ടെന്ന് സുഷില്‍ മോഡി; കളങ്കിതനായ ഭര്‍ത്താവുള്ള സ്ത്രീയെന്നും പരിഹാസം 

ഭർത്താവ് റോബർട്ട് വധേരയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകളെ സൂചിപ്പിച്ചാണ് പരിഹാസം.

സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പ്രിയങ്ക ഗാന്ധിയെ അപഹസിച്ച് മുതിർന്ന ബി.ജെ.പി നേതാവ്. 'കളങ്കിതനായ ജീവിത പങ്കാളിയുള്ള ഒരു സ്ത്രീയെ അവതരിപ്പിച്ചതിൽ' കോൺഗ്രസ്സിന് സന്തോഷിക്കാമെന്നാണ് ബീഹാർ ഉപമുഖ്യമന്ത്രിയായ സുഷിൽ മോഡി ട്വിറ്ററിൽ കുറിച്ചത്‌. തെരഞ്ഞെടുപ്പില്‍  കിഴക്കൻ യു.പിയുടെ ചുമതല കോൺഗ്രസ് പ്രിയങ്കയെ ഏൽപ്പിച്ചതിൻറെ തൊട്ട് പിറ്റേന്നാണ് സുഷിൽ കുമാറിൻറെ പ്രതികരണം.  പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വധേരയുടെ ഭൂമി ഇടപാടുകളുകളെ കുറിച്ചുയർന്ന വിവാദങ്ങളെ സൂചിപ്പിച്ചാണ് ഈ പരാമർശം.

പ്രിയങ്കക്ക് മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായുള്ള സാദൃശ്യത്തെയും ഇയാൾ പരിഹസിക്കുന്നുണ്ട്.

‘ഒരാളോട് രൂപസാദൃശ്യമുള്ളത് കൊണ്ട് മാത്രം  അയാളുടെ അത്രയും ശേഷിയുണ്ടാകുമെങ്കിൽ നമുക്കിപ്പോൾ ഒരുപാട് അമിതാബ് ബച്ചൻമാരും വിരാട് കോലിമാരും ഉണ്ടായേനെ. രാഷ്ട്രീയത്തിൽ ഡ്യൂപ്ളിക്കേറ്റ് പണി നടക്കില്ല. പ്രിയങ്കാ ഗാന്ധിക്ക് ഇന്ദിരാ ഗാന്ധിയോട് സാദൃശ്യം ഉണ്ടായിരിക്കും. പക്ഷേ അതില് വലിയ വ്യത്യാസമുണ്ട്‌.’

റോബർട്ട് വധേരയെ കുറിച്ച് പറയവെ ഇന്ദിരാ ഗാന്ധിയുടെ പങ്കാളി ഫിറോസ് ഗാന്ധിയെ കുറിച്ചും സുഷിൽ മോഡി പരാമർശിച്ചു. ഫിറോസ് ഗാന്ധി നല്ലൊരു പ്രഭാഷകനും നീതിമാനായ പാർലമെൻറേറിയനും ആയിരുന്നെന്നും, കരുത്തനായ ഭാര്യാപിതാവിനോട് (ജവഹർലാൽ നെഹ്റു) എതിരിട്ട് സംസാരിക്കാൻ മനക്കട്ടിയുള്ളയാളാണെന്നുമായിരുന്നു പറഞ്ഞത്.

പ്രിയങ്കയുടെ ബിസിനസ്സുകാരനായ ഭർത്താവിൻറെ ക്രമരഹിതമായ ഭൂമി ഇടപാടുകൾ രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുകയാണ്. കളങ്കിതനായ ഭർത്താവുള്ള ഒരു സ്ത്രീയെ കൊണ്ട് വരുന്നതിൽ കോൺഗ്രസ്സിന് സന്തോഷമാണെങ്കിൽ അത് സ്വാഗതം ചെയ്യുന്നു.
സുഷില്‍ മോഡി 

ബുധനാഴ്ചയാണ് പ്രിയങ്കയെ കിഴക്കൻ യുപിയിലെ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി രാഹുൽ ഗാന്ധി നിയമിച്ചത്. പ്രിയങ്ക വരുന്നതോടെ റോബർട്ട് വധേരക്കെതിരായ അഴിമതിയാരോപണങ്ങൾ ഉയർത്തിക്കാണിക്കപ്പെടുമെന്നും അത്  എൻ.ഡി.എക്ക് ഗുണകരമാകുമെന്നും സുഷിൽ മോദി നേരത്തെ പറയുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018