National

പ്രളയത്തില്‍ പറന്നെത്തി രക്ഷിച്ചവര്‍ക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം; നാവികന്‍ അഭിലാഷ് ടോമിക്കും സേനാ മെഡല്‍ 

രാജ്യം റിപ്പബ്ലിക്ക് ദിനത്തിനായി തയ്യാറെടുക്കുമ്പോള്‍ ധീരതയ്ക്കുള്ള അവാര്‍ഡ് പട്ടികയില്‍ ഇടം നേടി വിവിധ സേന വിഭാഗങ്ങളിലെ മലയാളികള്‍. കേരളത്തിലെ പ്രളയകാലത്തില്‍ കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തിയ വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് ധീരതയ്ക്കുള്ള വായുസേന മെഡല്‍. ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടയില്‍ പായ്‌വഞ്ചി അപകടത്തില്‍ പരിക്കേല്‍ക്കുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത മലയാളി നാവികന്‍ അഭിലാഷ് ടോമിക്ക് നവ് സേന മെഡലും പ്രഖ്യാപിച്ചു.

പ്രളയത്തില്‍ രണ്ടു ഗര്‍ഭിണികളെ രക്ഷപ്പെടുത്തിയ ഹെലികോപ്റ്റര്‍ പറത്തിയ കമാന്‍ഡര്‍ വിജയ് വര്‍മയ്ക്ക് ധീരതയ്ക്കുള്ള നവ് സേന മെഡലാണ് രാജ്യം നല്‍കുക.

പായ് കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ്. മുന്‍പ് കീര്‍ത്തിചക്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പായ്‌വഞ്ചിയില്‍ ലോകം ചുറ്റുന്ന മത്സരമായ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കവെയാണ് കഴിഞ്ഞ സെപ്റ്റബറില്‍ അഭിലാഷിന്റെ വഞ്ചി അപകടത്തില്‍പ്പെട്ടത്. നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹത്തെ ഒരു ഫ്രഞ്ച് മത്സ്യബന്ധന ബോട്ടിറക്കിയാണ് രക്ഷപ്പെടുത്തിയത്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ നിന്ന് 3200 കിലോമീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്.

നട്ടെല്ലിന് സാരമായി പരിക്കേറ്റ അഭിലാഷ് മാസങ്ങളായി ചികിത്സയിലായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറി വരുന്നതിനിടയിലാണ് അഭിലാഷിനെ പുരസ്‌കാരം തേടി എത്തിയിരിക്കുന്നത്.

യാത്രകളോടുള്ള ഇഷ്ടമായിരുന്നു ഒറ്റയ്ക്ക് ലോകം ചുറ്റാന്‍ 39കാരനായ അഭിലാഷിന് പ്രചോദനമായത്. തൃപ്പൂണിത്തുറ കണ്ടനാടില്‍ താമസമാക്കിയിരിക്കുന്ന ആലപ്പുഴ ചേന്നംകരി വല്യാറ വീട്ടില്‍ വിസി ടോമിയുടെയും വത്സമ്മ ടോമിയുടെയും മകനാണ് അഭിലാഷ്. അച്ഛന്റെ നാവികപാരമ്പര്യം തന്നെയാണ് മകനും പിന്തുടര്‍ന്നത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലോകം മുഴുവന്‍ ചുറ്റിയ ആര്‍മിയുടെ ബോട്ട് ദൂരദര്‍ശനില്‍ കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അഭിലാഷിന്റെ കടല്‍ ചുറ്റാനുള്ള മോഹം.

പ്ലസ്ടു പഠനത്തിന് ശേഷം എഞ്ചിനീറിംഗിന് സീറ്റ് കിട്ടിയ അഭിലാഷ് അതുപേക്ഷിച്ചാണ് നേവിയില്‍ ചേരുന്നത്. 2004-'05ല്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് എറിക്സണ്‍ റേസിങ് ടീമില്‍ അംഗമായി സമുദ്രയാത്രയ്ക്ക് അഭിലാഷ് താത്പര്യം കാട്ടിയിരുന്നു. യാചിംഗ് അസോസിയേഷന്റെ 2009ലെ ഓഫ് ഷോര്‍ സെയിലര്‍ ആയിരുന്നു അഭിലാഷ്.

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തതയെ ഉയര്‍ത്തി കാണിക്കുന്നതിന് ഇന്ത്യന്‍ നാവിക സേ രൂപീകരിച്ച 'സാഗര്‍ പരിക്രമ' എന്ന കടല്‍യാത്രയുടെ ഉത്തരവാദിത്വവും ചങ്കൂറ്റത്തോടെ ഏറ്റെടുത്തത് ഈ കുട്ടനാട്ടുകാരനാണ്. അപകടത്തില്‍പെട്ടപ്പോഴും നിശ്ചയദാര്‍ഢ്യം കൈവിടാതിരുന്ന അഭിലാഷ് പരിക്കില്‍ നിന്ന് മുക്തമായാല്‍ വീണ്ടും കടല്‍ തേടി ഇറങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു.

വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക് പരം വിശിഷ്ട് സേവ മെഡല്‍ ലഭിച്ചിട്ടുണ്ട്. നാളെ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരിപാടിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അര്‍ഹരായവര്‍ക്കെല്ലാം പുരസ്‌കാരം നല്‍കും

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018