National

വോട്ടര്‍മാരെ പിടിക്കാന്‍ 15 കോടി മുടക്കി പ്രധാനമന്ത്രി മോഡിയുടെ കത്തെഴുതല്‍; രണ്ട് പേജില്‍ ‘നേട്ടങ്ങള്‍’ മാത്രം, ഏഴരക്കോടി കത്തുകള്‍ പ്രിന്റ് ചെയ്തു 

പ്രധാനമന്ത്രി ജൻ ആരോഗ്യയോജനയുടേയും മറ്റ് സർക്കാർ പദ്ധതികളുടേയും വിവരങ്ങളാണ് രണ്ട് പേജ് കത്തിലുള്ളത്.

പൊതു തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ വശത്താക്കാന്‍ പ്രധാനമന്ത്രിയുടെ കത്തെഴുതല്‍ തന്ത്രം. തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് ഇന്ത്യൻ വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കത്തുകളെത്തും. 15.75 കോടി രൂപ ചെലവിലാണ്‌ ഏഴരക്കോടി കത്തുകൾ പ്രിൻറ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ ഭാഗമായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയുടെ വിവരങ്ങളാണ് കത്തിലധികവും.

രണ്ട് പേജുള്ള കത്ത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന് രേഖപ്പെടുത്തിയ കവറിലാണ് ചെലവിലാണ് വീടുകളിലെത്തുക. മോഡി സർക്കാരിൻറെ പ്രധാനപ്പെട്ട പദ്ധതികളുടെ വിവരങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയിലുള്ള  കത്ത് മറ്റ് സംസ്ഥാനങ്ങളിലേക്കെത്തുമ്പോൾ  പ്രാദേശിക ഭാഷയിലേക്കുള്ള പരിഭാഷയിലാണ് വരുന്നത്.

പ്രധാനമന്ത്രി ഉജ്ജ്വലയോജന, സൗഭാഗ്യ സ്കീം, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന തുടങ്ങിയവയാണ് കത്തിൽ പരാമർശിക്കുന്ന മറ്റ് പദ്ധതികൾ.

മെയ് മാസത്തിൽ ലോകസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രധാനമന്ത്രി ജനങ്ങൾക്ക് നേരിട്ട് കത്തെഴുതുന്നത് ഇലക്ഷൻ തന്ത്രമാണെന്നാണ് പ്രതിപക്ഷത്തിൻറെ ആരോപണം. ഒരു കത്ത് സ്പീഡ് പോസ്റ്റ് വഴി വിലാസക്കാരന് അയക്കാൻ ഏതാണ്ട് 40 രൂപയാണ് വരിക. ആരോഗ്യ ഇൻഷുറൻസ് സ്കീമിന് ആകെ വകമാറ്റിയിട്ടുള്ള തുക 2000 കോടിയാണെന്നിരിക്കെ ഈ പൈസ എവിടെ നിന്ന് വരുന്നു എന്ന് സിപിഐഎം എം.പി എം.ബി.രാജേഷ് ചോദിച്ചു.

കത്തിനുള്ള തുക ഭരണാവശ്യത്തിനുള്ള ഫണ്ടിൽ നിന്നാണെടുക്കുന്നതെന്നും ഈ കത്ത് ലഭിച്ചതിന് ശേഷം പദ്ധതിയെ കുറിച്ചറിഞ്ഞ് ആളുകൾ ചികിത്സക്ക് എത്തുന്നുണ്ടെന്നുമാണ് ആയുഷ്മാൻ ഭാരത് സി.ഇ.ഒ ഇന്ദു ഭൂഷണിൻറെ വിശദീകരണം.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആയുഷ്മാൻ ഭാരത് പദ്ധതി സംസ്ഥാനത്ത് നിന്ന് പിൻവലിച്ചിരുന്നു. ബംഗാളി ഭാഷയിൽ മോഡി എഴുതി ഒപ്പിട്ടിരിക്കുന്ന കത്തുകളിലും സ്വന്തം കഷ്ടപ്പാടുകളും ദാരിദ്ര്യവും വിവരിച്ചിട്ടുണ്ട്. ഇടത്പക്ഷം ഭരിക്കുന്ന കേരളത്തിലേക്ക് 12 ലക്ഷം കത്തുകളാണ് എത്തിയിരിക്കുന്നത്.  സംസ്ഥാനങ്ങളുടെ അറിവോടെയല്ല കത്തുകൾ വന്നിട്ടുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018