National

കാല്‍തെറ്റി പടിക്കെട്ടില്‍ വീണ ക്യാമറാമാനെ പിടിച്ചെഴുന്നേല്‍പ്പിച്ച് രാഹുല്‍; കരുണയുടെ കരം നീട്ടിയ നേതാവിന് കയ്യടിച്ച് സോഷ്യല്‍മീഡിയ 

സുരക്ഷാ ജീവനക്കാരും മാധ്യമപ്രവർത്തകരും വീണയാളുടെ അടുത്തേക്ക് വരുന്നതിനൊപ്പം ഓടിയെത്തുന്ന രാഹുൽ കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നതാണ് വീഡിയോ.

ഒഡീഷയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹജീവി സ്നേഹം പ്രകടിപ്പിച്ച രാഹുൽ ഗാന്ധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഭുവനേശ്വറിൽ രാഹുലിൻറെ സന്ദർശ്ശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ തലയടിച്ച് വീണപ്പോൾ രാഹുൽ കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നതിൻറെ വീഡിയോയാണ് വൈറലായത്.

ഇന്ന് രാവിലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഭാഗമായി രാഹുൽ ഭുവനേശ്വറിൽ എത്തിയത്. ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടനെത്തന്നെ ഒരു കൂട്ടം മാധ്യമപ്രവർത്തകർ അദ്ദേഹത്തെ വളഞ്ഞു. ഇതിനിടയിലാണ് ഒരു ഫോട്ടോഗ്രാഫർ കാലു തെറ്റി വീണത്. പടിക്കെട്ടുകൾക്ക് താഴേക്ക് ഇയാൾ തലയിടിച്ച് വീണ ഉടനെ സുരക്ഷാജീവനാക്കാരും പോലീസും ഓടിയെത്തി. ഇവരോടൊപ്പം തന്നെ പടിയിറങ്ങി രാഹുലും ഓടിയെത്തി പിടിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ഒഡീഷയിൽ അസംബ്ളി തെരഞ്ഞെടുപ്പും എത്തും. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള മോഡിയുടെ നിരന്തര സന്ദർശനങ്ങൾക്ക് പിന്നാലെയാണ് രാഹുലിൻറേയും വരവ്. ഭുവനേശ്വറിൽ 'പരിവർത്തൻ സങ്കൽപ്പ് സമാവേശ്' റാലിയെ അഭിസംബോധന ചെയ്യുന്ന രാഹുലിന് തലസ്ഥാനത്തെ ബുദ്ധിജീവികളെ കാണാനും ഉദ്ദേശമുണ്ട്‌.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018