National

ഒഴിഞ്ഞ മൈതാനത്തോട് സംസാരിച്ച് മിസോറാം ഗവര്‍ണര്‍ കുമ്മനം; പൊതുജനങ്ങളില്‍ നിന്ന് ഒരാള്‍ പോലും പങ്കെടുക്കാതെ റിപ്പബ്ലിക് ദിനാഘോഷം 

ഒഴിഞ്ഞു കിടക്കുന്ന മൈതാനത്തെ അഭിസംബോധന ചെയ്യേണ്ടി വന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു കുമ്മനം രാജശേഖരന് മൈതാനത്തെ നോക്കി സംസാരിക്കേണ്ടി വന്നത്.

പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാനത്തെ പൗരാവകാശ പ്രസ്ഥാനങ്ങളെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും യോജിപ്പിച്ചുള്ള എന്‍ജിഓ കോര്‍ഡിനേഷന്‍ കമ്മറ്റി റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് പൊതുജനങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാതിരുന്നത്. മന്ത്രിമാരും പൊലീസും മാത്രമായിരുന്നു വേദിയിലും മൈതാനത്തുണ്ടായിരുന്നുള്ളൂ. ആഘോഷവേദികളില്‍ അക്രമസംഭവങ്ങളൊന്നും അരങ്ങേറിയില്ലെന്നും പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധം വേദികള്‍ക്കടുത്ത് നടന്നെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാനത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ള മിസോറാം ജനതയുടെ ഐക്യവും സാഹോദര്യവും സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സാമൂഹ്യമായും സാമ്പത്തികമായും മെച്ചപ്പെട്ട വികസനം നടപ്പിലാക്കാനുള്ള പദ്ധതി മിസോറാം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018