National

‘കാത്തിരിക്കേണ്ടി വരും’; 20 വര്‍ഷം മുമ്പ് ആദ്യ ടിവി അഭിമുഖത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞത്; പഴയ വീഡിയോ വീണ്ടും ഓട്ടം തുടങ്ങി 

1999ലെ തെരഞ്ഞെടുപ്പ് കാലത്താണ് പ്രിയങ്ക ഗാന്ധി ചാനല്‍ മൈക്കുകള്‍ക്ക് മുന്നിലെത്തുന്നത്. സോണിയ ഗാന്ധി ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇറങ്ങുമ്പോള്‍ അമ്മയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ പ്രിയങ്ക ഗാന്ധി തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് പറഞ്ഞ മറുപടി ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. 20 വര്‍ഷം മുമ്പ് എന്‍ഡിടിക്ക് മുന്നിലെത്തിയ 27 വയസുകാരിയായ പ്രിയങ്ക ഗാന്ധി പറഞ്ഞത് എല്ലാവരും വളരക്കാലം കാത്തിരിക്കണ്ടേി വരുമെന്നാണ്.

തെരഞ്ഞെടുപ്പ് പ്രചാരണം രാഷ്ട്രീയത്തിലേക്കുള്ള ചുവടവെയ്പാണോ എന്ന് ചോദിച്ച റിപ്പോര്‍ട്ടറോട് അല്ല എന്ന് നിസംശയം പറയുന്ന പ്രിയങ്ക നിങ്ങള്‍ അതിനായി വളരെയധികം കാത്തിരിക്കേണ്ടി വരുമെന്നും പറയുന്നു. സ്വതസിദ്ധശൈലിയില്‍ ചിരിച്ചും തലയാട്ടിയുമുള്ള പ്രിയങ്കയുടെ മറുപടി ഇപ്പോള്‍ വീണ്ടും കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്.

പ്രിയങ്ക ഗാന്ധി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ നുപുര്‍ ബസു വീണ്ടും ആ അനുഭവം പങ്കുവെയ്ക്കുന്നു. സോണിയയെ ഇറ്റലിക്കാരിയെന്ന് വിളിച്ച് ബിജെപി പ്രചാരണം നടത്തുകയും സുഷമ സ്വരാജ് ബിജെപി ആക്രമണത്തിന്റെ കുന്തമുനയാകുകയും ചെയ്ത തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠിയിലും കര്‍ണാടകയിലെ ബെല്ലാരിയിലും സോണിയ മല്‍സരിച്ചിരുന്നു. ബെല്ലാരിയില്‍ പ്രചാരണത്തിന് എത്തുന്നതിനിടയിലാണ് ഇതുവരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്താത്ത പ്രിയങ്കയുടെ ആദ്യ അഭിമുഖത്തിനായി അവര്‍ ശ്രമിക്കുന്നത്.

ബിജെപി വിദേശിയെന്ന് വിളിച്ച് സോണിയയെ ആക്ഷേപിക്കുന്നതിനെതിരേയും പ്രിയങ്ക മറുപടി പറയുന്നുണ്ട്. സോണിയ ഇന്ത്യയെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ക്ക് അത് മനസിലാവില്ലെന്നും അവര്‍ പറയുന്നു.

പ്രിയങ്ക അന്നുപറഞ്ഞതുപോലെ അവരുടെ രാഷ്ട്രീയ പ്രവേശനത്തിനായി കോണ്‍ഗ്രസുകാര്‍ക്ക് വളരെയധികം കാത്തിരിക്കേണ്ടി വന്നു. പ്രിയങ്കയെ കൊണ്ടുവരുവെന്ന് ഓരോ പരാജയത്തിന് ശേഷവും കോണ്‍ഗ്രസുകാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഒടുവില്‍ നരേന്ദ്ര മോഡിക്കെതിരായ പോരാട്ടത്തില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശ് പിടിക്കാന്‍ കോണ്‍ഗ്രസ് അവരെ പടക്കളത്തിലിറക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018