National

റഫാലില്‍ പരീക്കറുടെ കൈവശമുളളത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍, വെളിപ്പെടുത്തല്‍ ശരിവെച്ച് ഗോവയില്‍ നിന്നും രാഹുലിന്റെ ട്വീറ്റ്; ടേപ്പ് പുറത്തുവന്നിട്ടും നടപടി എടുക്കുന്നില്ല

റഫാല്‍ ഇടപാടിന്റെ രഹസ്യ രേഖകള്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ കൈവശമുണ്ടെന്ന ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് പ്രതാപ്സിങ് റാണയുടെ വെളിപ്പെടുത്തല്‍ ശരിവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത് സംബന്ധിച്ച ഓഡിയോ ടേപ്പ് പുറത്തുവന്നിട്ട് ഒരു മാസം പിന്നിടുന്നു. ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണത്തിന് ഉത്തരവിടുകയോ മന്ത്രിക്കെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഗോവയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് രാഹുലിന്റെ ട്വീറ്റ്.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ കിടപ്പുമുറിയിലുണ്ടെന്നായിരുന്നു ഗോവമന്ത്രി വിശ്വജിത് റാണെയുടെ ഓഡിയോ ടേപ്പിലെ ഉള്ളടക്കം. ഈ രേഖകള്‍ കയ്യില്‍ ഉള്ളതിനാലാണ് പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുന്നതെന്നും ടേപ്പില്‍ വ്യക്തമാക്കുന്നു.

വിശ്വജിത്ത് മാധ്യമപ്രവര്‍ത്തകനുമായി സംസാരിക്കുന്നതിന്റെ ഓഡിയോ ടേപ്പ് കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ശബ്ദരേഖ മാധ്യമപ്രവര്‍ത്തകരെ കേള്‍പ്പിച്ചത്.

ഫ്രഞ്ച് കമ്പനിയായ ദസൊ ഏവിയേഷയുമായി മോഡി സര്‍ക്കാര്‍ റഫാല്‍ കരാര്‍ ഒപ്പിടുമ്പോള്‍, മനോഹര്‍ പരീക്കറായിരുന്നു രാജ്യത്തിന്റെ പ്രതിരോധമന്ത്രി. പരീക്കര്‍ ഇത്തരം വിവരങ്ങള്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും അതിനാലാണ് അദ്ദേഹത്തെ ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാത്തതെന്നും രാഹുല്‍ ആരോപിച്ചിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018