National

ഭാരത രത്‌നയെ വര്‍ഗീയവല്‍ക്കരിച്ച് ബാബ രാംദേവ്; ‘ക്രിസ്ത്യാനിയായ മദര്‍ തെരേസക്ക് കൊടുത്തപ്പോള്‍ ഹിന്ദു സന്യാസിമാരെ തഴഞ്ഞു’ 

ഭാരത് രത്നയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ കൊഴുത്ത് നിൽക്കെ വർഗ്ഗീയ പരാമർശവുമായി ബാബാ രാംദേവ്. ക്രിസ്ത്യാനിയായ മദർ തെരേസക്ക് ഭാരത് രത്ന ലഭിച്ചു, ഇത് വരെ ഒരു ഹിന്ദു സന്യാസിക്ക് പോലും രാജ്യത്തെ പരമോന്നത സിവിൽ പുരസ്കാരം നൽകിയിട്ടില്ല എന്നാണ് രാംദേവിന്റെ പ്രസ്താവന.

ഒരു ക്രിസ്ത്യാനി എന്ന നിലക്ക് അവർ മദർ തെരേസക്ക് പുരസ്കാരം നൽകി. പക്ഷേ ഹിന്ദുക്കളായത് കൊണ്ട് മറ്റ് സന്യാസിമാർക്ക് കൊടുത്തില്ല. ഈ രാജ്യത്ത് ഹിന്ദുവായിരിക്കുന്നത് കുറ്റമാണോ?

ഞായറാഴ്ച പ്രയാഗിലെ കുംഭമേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പതഞ്ജലി സ്ഥാപകനായ ബാബാ രാംദേവ്. 1980 ലാണ് മദർ തെരേസക്ക് ഭാരത് രത്ന ലഭിച്ചത്. മതങ്ങളുടെ അടിസ്‌ഥാനത്തിലുള്ള വേർതിരിവിനെതിരാണ് താനെന്നും ബാബ രാംദേവ് ഇതിനോട് കൂട്ടിച്ചേർത്തു.

സിനിമാ നടൻമാരേക്കാളും രാഷ്ട്രീയക്കാരേക്കാളും കുറവാണോ മഹർഷി ദയാനന്ദും സ്വാമി വിവേകാനന്ദനും ഇന്ത്യക്ക് നൽകിയ സംഭാവന? വലിയ സംഭാവനകൾ നൽകിയ സന്യാസിമാരും ഭാരത് രത്നക്ക് പരിഗണിക്കപ്പെടണം.

പുരസ്കാരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വന്ന ഏറ്റവും പുതിയ വിമർശനമാണ് ബാബാ രാംദേവിൻറേത്. ആത്മീയ നേതാവ് ശിവകുമാർ സ്വാമിക്ക് പുരസ്കാരം നൽകാതെ സർക്കാരിനോട് വിയോജിപ്പുമായി കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗേയും വന്നിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018