National

അഞ്ച് വർഷമായി ആൾദൈവത്തിന്റെ മൃതദേഹം ഫ്രീസറിൽ; ധ്യാനത്തിൽ നിന്നുണർന്ന് വരുമെന്ന് ഭക്തർ 

അഞ്ച് വർഷമായി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന 'ആൾ ദൈവം' തിരിച്ചുവരുമെന്ന പ്രതീക്ഷയുമായി കഴിയുകയാണ് ഒരു ആശ്രമവും ഭക്തരും! പഞ്ചാബിലെ നൂർമഹൽ ആസ്ഥാനമായുള്ള 'ദിവ്യ ജ്യോതി ജാഗ്രതി സൻസ്ഥാൻ തലവനായ അശുതോഷ് മഹാരാജിൻറെ മൃതദേഹമാണ് 2014 മുതൽ -22 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചിരിക്കുന്നത്. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ജനുവരി 28 നാണ് നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലായ അശുതോഷ് മഹാരാജ് മരിച്ചതായി ലുധിയാനയിലെ അപ്പോളോ ആശുപത്രി പുറത്ത് വിട്ടത്. 'സമാധി'യിലിരിക്കുന്ന സ്വാമിക്ക് ഹിമാലയത്തിലെ ധ്യാധത്തിന് സമാനമായ അന്തരീക്ഷം ഒരുക്കി ഫ്രീസറിൽ വെച്ചിരിക്കുകയാണ് ആശ്രമത്തിലെ മാനേജ്മെൻറ്.

ഓരോ ആറു മാസം കൂടുമ്പോഴും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം  മൂന്ന് ഡോക്ടർമാരുടെ പാനൽ മൃതദേഹം പരിശോധിക്കും.  ജലന്തർ സിവിൽ സർജനും ലുധിയാന മെഡിക്കൽ കൊളേജിലെ അനാട്ടമി, ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെൻറുകളിലെ ഡോക്ടർമാരുമാണ് ദേഹം അഴുകിത്തുടങ്ങിയോ എന്നത് നിരീക്ഷിക്കുക. 2018 ഡിസംബറിലാണ് ഏറ്റവും അവസാനം പരിശോധന നടന്നത്. ഡൽഹിയിൽ നിന്നുള്ള സ്പെഷലിസ്റ്റുകൾ ഉൾപ്പെട്ട ദിവ്യ ജ്യോതി ജാഗ്രതി സൻസ്ഥാൻറെ സ്വന്തം ടീമും രണ്ടാഴ്ച കൂടുമ്പോൾ വൈദ്യപരിശോധന നടത്താറുണ്ട്.

1946 ൽ ബീഹാറിലെ നാഖ്ലോർ വില്ലേജിലാണ് അശുതോഷ് മഹാരാജ് അഥവാ മഹേഷ് ഝായുടെ ജനനം. 18 മാസം നീണ്ട് നിന്ന വിവാഹ ജീവിതത്തിന് ശേഷം കുഞ്ഞിനേയും ഭാര്യയേയും ഉപേക്ഷിച്ച് സത്പൽ മഹാരാജിൻറെ ശിഷ്യനായി. അയാളുടെ   മാനവൻ ഉഠാൻ സേവ സമിത എന്ന സംഘം വിട്ട് 1983 ൽ അശുതോഷ് പുതിയ വിഭാഗം ആരംഭിച്ചു.1991 ലാണ്
ദിവ്യ ജ്യോതി ജാഗ്രതി സൻസ്ഥാന് രൂപം കൊടുക്കുന്നത്. ഇന്ന് ജലന്തറിൽ മാത്രം അവർക്ക്  40 ഏക്കർ ക്യാംപസും രാജ്യത്താകമാനമായി നൂറ്കണക്കിന് കേന്ദ്രങ്ങളുമുണ്ട്

അഞ്ച് വർഷമായി ആൾദൈവത്തിന്റെ  മൃതദേഹം ഫ്രീസറിൽ; ധ്യാനത്തിൽ നിന്നുണർന്ന് വരുമെന്ന് ഭക്തർ 

അശുതോഷിൻറെ മരണത്തെ തുടർന്ന് അന്ത്യകർമ്മങ്ങൾക്കായുള്ള  നടപടികൾ തുടങ്ങിയതായിരുന്നു. മണിക്കൂറുകൾക്കകം ഡൽഹിയിൽ നിന്നുള്ള ആളുകൾ എത്തി മൃതദേഹം സംരക്ഷിക്കാൻ തീരുമാനിച്ചു. 'വൈദ്യശാസ്ത്രപരമായി' മരിച്ചെങ്കിലും അശുതോഷ് നീണ്ട ധ്യാനത്തിൽ അഥവാ സമാധിയിലാണെന്നായിരുന്നു ആശ്രമത്തിൻറേയും ഭക്തരുടേയും വാദം. അദ്ദേഹം പെട്ടെന്ന് തന്നെ സാധാരണ അവസ്ഥയിലേക്ക് എത്തുമെന്നും ഇവർ അവകാശപ്പെടുന്നുണ്ട്.

ശവശരീരം അടക്കണമെന്ന 2014ലെ പഞ്ചാബ് ഹരിയാന ഹൈക്കോടതി സിംഗിൾ ബഞ്ചിൻറെ ഉത്തരവ് 2017 ൽ ഒരു ഡിവിഷൻ ബഞ്ച് റദ്ദാക്കി. ഈ വിധി പ്രകാരം മൃതദേഹം സൂക്ഷിച്ച് വെക്കാനുമുള്ള അനുമതിയുണ്ട്. അശുതോഷിൻറെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  ബീഹാർ സ്വദേശിയായ ദലീപ് ഝാ എന്നയാൾ കോടതിയെ സമീപിച്ചിട്ടുണ്ട്. തൻറെ  പിതാവാണ്  ദിവ്യ ജ്യോതി ജാഗ്രതി സൻസ്ഥാൻറെ തലവനെന്നാണ് ഇയാളുടെ അവകാശവാദം. അശുതോഷിൻറെ സ്വത്തുക്കൾ സംബന്ധിച്ച് ഇപ്പോഴും തർക്കങ്ങൾ തുടരുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018