National

‘നമ്മള്‍ ഇനിയും ഉറങ്ങിയാല്‍ നമ്മുടെ വീടുകള്‍ അവര്‍ മസ്ജിദാക്കും’, താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രമായിരുന്നു; വര്‍ഗീയ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ 

വര്‍ഗീയ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ആനന്ദകുമാര്‍ ഹെഗ്‌ഡെ. താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രമായിരുന്നുവെന്നും നമ്മള്‍ ഇനിയും ഉറങ്ങിയാല്‍ നമ്മുടെ വീടുകള്‍ അവര്‍ മസ്ജിദാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.കുടകില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈകള്‍ വെട്ടികളയണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ ഒരു പരിവര്‍ത്തനം അത്യാവശ്യമാണ്. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ അറിയണം. ഒരു ഹിന്ദു പെണ്‍കുട്ടിയെ തൊടുന്ന കൈ പിന്നീട് ഉണ്ടാവാന്‍ പാടില്ല. അതിന് മതമോ ജാതിയോ നോക്കേണ്ട ആവശ്യമില്ല.
ആനന്ദ് കുമാര്‍ ഹെഗ്‌ഡെ

താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ലെന്നും ചരിത്രമത് വ്യക്തമാക്കുന്നുണ്ടെന്നും പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഷാജഹാന്റെ ആത്മകഥയില്‍ അദ്ദേഹം ഈ കൊട്ടാരം ജയസിംഹ രാജാവിന്റെ പക്കല്‍നിന്നും വാങ്ങിയതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തേജോ മഹല്യ എന്ന പേരില്‍ പരമതീര്‍ത്ഥ രാജാവ് നിര്‍മ്മിച്ച ശിവ മന്ദിരമായിരുന്നു അത്. അത് പിന്നീട് താജ്മഹല്‍ എന്ന് പേരുമാറ്റിയതാണ്. നമ്മളിനിയും ഉറങ്ങുകയാണെങ്കില്‍ നമ്മുടെ വീടുകളെ അവര്‍ മസ്ജിദെന്ന് പേരുമാറ്റി വിളിക്കും. നമ്മുടെ ദൈവമായ രാമനെ ജഹന്‍പാന എന്നും സീതാ ദേവിയെ ബീബിയെന്നും വിളിക്കും, മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തിലും ഹെഗ്‌ഡെ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. കേരളസര്‍ക്കാരിന്റെ നിലപാട് ഹിന്ദുക്കളെ പകല്‍വെളിച്ചത്തില്‍ ബലാത്സംഗം ചെയ്യുന്നത് പോലെയാണെന്നായിരുന്നു ഹെഗ്‌ഡെ പറഞ്ഞത്. പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നുമായിരുന്നു മന്ത്രിയുടെ വാദം.

2017ലാണ് ഹെഗ്‌ഡെ, തന്റെ പാര്‍ട്ടിയായ ബിജെപി ഭരണഘടന തിരത്തുമെന്ന പ്രസ്താവന നടത്തിയത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മതേതരം എന്ന വാക്ക് ഭരണഘടനയിലുണ്ടെന്ന് കാണിച്ചായിരുന്നു ഹെഗ്‌ഡെ ഇത് തിരുത്തുമെന്ന് വാദിച്ചത്.

ഭരണഘടന മതേതരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ട് നിങ്ങളത് സ്വീകരിക്കണമെന്നാണ് ചിലരുടെ വാദം. ഞങ്ങള്‍ ഭരണഘടനയെ ബഹുമാനിക്കുന്നുണ്ട്. പക്ഷേ, ഈ ഭരണഘടന പലതവണ തിരുത്തപ്പെട്ടിട്ടുണ്ട്. ഇനിയും തിരുത്തപ്പെടും. ഭരണഘടന തിരുത്താനാണ് ഞങ്ങളിവിടെ വന്നത്, ഞങ്ങളത് ചെയ്യുമെന്നുറപ്പാണ് എന്നായിരുന്നു മന്ത്രിയുടെ പ്രസാതാവന.

ആളുകള്‍ക്ക് തങ്ങള്‍ മുസ്ലിം, കൃസ്ത്യാനി, ലിംഗായത്ത്, ബ്രാഹ്മണര്‍, ഹിന്ദു എന്നൊക്കെപ്പറഞ്ഞ്‌ ആളുകള്‍ക്ക് അഭിമാനം കൊള്ളാം, എന്നാല്‍ യഥാര്‍ത്ഥ രക്തം തിരിച്ചറിയാതെ മതേതര്‍ എന്ന് സ്വയം വിശ്വസിക്കുന്നവര്‍ക്ക് സ്വന്തമായി സ്വതം ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018