National

‘മോഡി വിമര്‍ശനം’: സ്വകാര്യ സര്‍വകലാശാലകള്‍ക്കെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ശ്രേഷ്ഠ പദവി നല്‍കേണ്ടെന്ന് ഉപദേശം 

അശോക, കെആര്‍ഇഎ, അസിം പ്രേംജി, ഓപി ജിന്‍ഡാല്‍, ജാമിയ ഹംദാര്‍ദ് തുടങ്ങിയ സര്‍വകലാശാലകളാണ് ഐബിയുടെ നോട്ടപ്പുള്ളികളായിരിക്കുന്നത്

രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകള്‍ മോഡി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് പറഞ്ഞ് സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി കോടുക്കുന്നതിനെതിരെ ഇന്റലിജന്‍സ് ബ്യൂറോ. അശോക, കെആര്‍ഇഎ, അസിം പ്രേംജി, ഓപി ജിന്‍ഡാല്‍, ജാമിയ ഹംദാര്‍ദ് തുടങ്ങിയ സര്‍വകലാശാലകളാണ് ഐബിയുടെ നോട്ടപ്പുള്ളികളായിരിക്കുന്നത്. ഈ സര്‍വകലാശാലകളിലുള്ളവര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയേയും വിമര്‍ശിക്കുന്നുവെന്നാണ് ഐബി കാരണമായി കണ്ടെത്തിയിരിക്കുന്നത്.

പ്രകാശ് ജാവദേക്കര്‍ തലവനായ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കഴിഞ്ഞ മാസം ഐബി അയച്ച കുറിപ്പിലാണ് ഇതു സമ്പന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അശോക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പ്രതാപ് ഭാനു മേത്ത കടുത്ത വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്നതെന്ന് കുറിപ്പില്‍ പറയുന്നു. സര്‍വകലാശാല ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, സ്ഥാപകന്‍ ആശിഷ് ദവാന്‍ എന്നിവരും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായി കുറിപ്പില്‍ ചൂണ്ടികാണിക്കുന്നു. ഇതിന് പുറമെ ദവാന്‍ ഫണ്ട് ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമമായ 'ദ വയര്‍' നേയും സര്‍ക്കാര്‍ വിരുദ്ധ പ്രചാരണ സംഘമായാണ് ഐബി വിലയിരുത്തുന്നുണ്ട്.

സ്വകാര്യ ഇക്വിറ്റി സംരംഭകനും ഫിലാന്ത്രോപിസ്റ്റുമായ ആശിഷ് ദവാന്‍ ഇന്‍ഡിപെന്‍ഡന്റ് പബ്ലിക്ക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍ (ഐപിഎസ്എംഎഫ്) ബോര്‍ഡ് അംഗമാണ്‌. സ്വതന്ത്രമായി നിന്ന് ജനതാല്‍പര്യത്തിലൂന്നി സമൂഹ്യ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന പത്രപ്രവര്‍ത്തനത്തെ പ്രാത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനം ഈ കൂട്ടായ്മയുടെ ലക്ഷ്യമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ദ വയര്‍’, ‘ദ പ്രിന്റ്’ എന്നീ സ്ഥാപനങ്ങള്‍ക്ക് (ഐപിഎസ്എംഎഫ്‌) ഫണ്ടു നല്‍കുന്നുണ്ട്. ഇതാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്.

കെആര്‍ഇഎ സര്‍വകലാശാലയില്‍ ഇത്തരം പ്രവര്‍ത്തനത്തില്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. നോട്ടു നിരോധനമുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ രഘുറാം രാജന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍വകലാശാലയിലെ ഗവേണിങ് കൗണ്‍സില്‍ ആംഗമായ അനു അഗ എന്നിവരുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അനു നരേന്ദ്രമോഡിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

അസിം പ്രേംജി സര്‍വകലാശാല വൈസ് ചാന്‍സലറും ഐടി സ്ഥാപനമായ വിപ്രോയുടെ ചെയര്‍മാനുമായ അസിം പ്രേംജിയുടെ പേര് ഉള്‍പ്പെട്ടത് ദ വയറിന് ഫണ്ട് നല്‍കുന്നതിന്റെ പേരിലാണ്.

29 ജനുവരി നടക്കുന്ന യുജിസി കമ്മീഷന്‍ യോഗത്തില്‍ ഇഇസി(എംപവേര്‍ഡ് എക്‌സ്‌പേര്‍ട്ട് കമ്മറ്റി) റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് എച്ച്ആര്‍ഡി മന്ത്രാലയത്തിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രമണ്യന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം ഐബി റിപ്പോര്‍ട്ടിനെ കുറിച്ച് പറഞ്ഞില്ല.

ഇഇസി റിപ്പോര്‍ട്ടിലാണ് ഐഒഇ പദവി ശുപാര്‍ശ നല്‍കുന്നത്. എച്ച്ആര്‍ഡിയുടെ കീഴിലുള്ള ഉന്നത സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന ഐഒഇ പദവി ഇതോടെ തടസപ്പെടുത്താനാണ് ഐബിയുടെ റിപ്പോര്‍ട്ട് എന്നാണ് പൊതുവില്‍ വിലയിരുത്തുന്നത്. ഐബി നല്‍കിയിരിക്കുന്ന ഒന്‍പത് സര്‍വകലാശാലകളുടെ പേരുകള്‍ ഐഒഇ പദവി നല്‍കേണ്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. ഇതില്‍ മൂന്ന് സര്‍വകലാശാലകള്‍ക്ക് ഐഒഇ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതാണ്. സ്ഥാപനങ്ങള്‍ക്ക് ഐഒഇ പദവി കൊടുക്കുന്നത് കൂടുതല്‍ പരിഗണനയും അവകാശങ്ങളും കൊടുക്കുന്നതിനുവേണ്ടിയാണ്.

കഴിഞ്ഞ ജൂലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്‍പേ റിലയന്‍സ് ഫൗണ്ടേഷന്റെ കീഴിലുള്ള ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്‌ സര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയിരുന്നു. വര്‍ഷങ്ങളോളം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി നല്‍കാതെ ജിയോയ്ക്ക് ശ്രേഷ്ഠ പദവി നല്‍കിയ സര്‍ക്കാര്‍ തീരുമാനം വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു. ഐഐഎസ്‌സി ബാംഗ്ലൂര്‍, ഐഐടി ബോംബെ, ഐഐടി ഡല്‍ഹി എന്നീ സ്ഥാപനങ്ങള്‍ക്കൊപ്പമാണ് ഇനിയും തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റിയുട്ടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ഹ്യൂമന്‍ സെറ്റില്‍മെന്റ് ബാഗ്ലൂര്‍ എന്ന സ്ഥാപനമാണ് ഐബിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള മറ്റൊരു സര്‍വകലാശാല. സ്ഥാപനത്തിന്റെ സ്ഥാപകരിലൊരാളും ചെയര്‍മാനുമായ സിബി ഭാവെയുടെ പേര് കുറിപ്പില്‍ ഉള്‍പ്പെടുന്നു. ജാമിയ ഹംദാര്‍ദ് സര്‍വകലാശാല ചാന്‍സലര്‍ ഹബില്‍ കോറഗിവാല, കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ടെക്‌നോളജി ഭുവനേശ്വര്‍ സ്ഥാപകന്‍ അക്യുത സമന്ദ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഗാന്ധി നഗര്‍ ഡയറക്ടര്‍ ദിലീപ് മാവ്‌ലങ്കര്‍, ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ സര്‍വകലാശാല സോനിപറ്റ് മുന്‍ വൈസ് ചാന്‍സലര്‍, വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി ചാന്‍സലര്‍ ജി വിശ്വനാഥന്‍ എന്നിവരാണ് മോഡി വിമര്‍ശനത്തിന്റെ പേരില്‍ ഐബിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ ഈ സ്ഥാപനങ്ങളിലെ നിരവധി അധ്യാപകരുടെ പേരും കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018