National

കുമാരസ്വാമിയുടെ രാജി ഭീഷണി ഫലിച്ചു, സിദ്ധരാമയ്യ പക്ഷത്തെ എംഎല്‍എയോട് കോണ്‍ഗ്രസ് വിശദീകരണം തേടി, വിവാദ പരാമര്‍ശത്തില്‍ അച്ചടക്ക നടപടി?  

കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ പരാതിയ്ക്ക് പിന്നാലെ വിവാദപരാമര്‍ശം നടത്തിയ എംഎല്‍എയ്‌ക്കെതിരെ നടപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. കുമാരസ്വാമിക്കെതിരെ ആക്ഷേപം ഉന്നയിച്ച എംഎല്‍എ എസ്.ടി സോമശേഖരയോട് വിശദീകരണം തേടുമെന്ന് പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവു പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി കൈക്കൊളളുമെന്നും അദ്ദേഹം പറഞ്ഞു.

കുമാരസ്വാമി മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന് എംഎല്‍എ സോമശേഖര കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൂട്ടുമന്ത്രിസഭ അധികാരത്തില്‍ വന്നിട്ട് ഏഴ് മാസം കഴിഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് പോലുമില്ല. സിദ്ധരാമയ്യക്ക് അഞ്ചു വര്‍ഷം കൂടി ലഭിച്ചിരുന്നെങ്കില്‍ നമ്മള്‍ യഥാര്‍ത്ഥ വികസനം കണ്ടേനെ എന്നും സോമശേഖര പറഞ്ഞിരുന്നു.

സിദ്ധരാമയ്യ പക്ഷത്തെ എംഎല്‍എമാരുടെ പരാമര്‍ശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് രാജി ഭീഷണി ഉയര്‍ത്തിയിരുന്നു. എംഎല്‍എമാരെ കോണ്‍ഗ്രസ് പാര്‍ട്ടി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ രാജി വെയ്ക്കുമെന്നാണ് കുമാരസ്വാമി നല്‍കിയ മുന്നറിയിപ്പ്. ഇതിന് തടയിടാനാണ് എംഎല്‍എക്കെതിരെ നടപടിയുമായി പിസിസി രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യയെ എംഎല്‍എമാര്‍ 'ഞങ്ങളുടെ മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ചതും കുമാരസ്വാമിയെ ചൊടിപ്പിച്ചിരുന്നു.

കോണ്‍ഗ്രസാണ് ഈ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യേണ്ടത്. എനിക്കല്ല ഇതില്‍ ഉത്തരവാദിത്തമുള്ളത്. അവര്‍ക്ക് ഇങ്ങനെ തുടരാനാണ് ഭാവമെങ്കില്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണ് ഞാന്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരിധി ലംഘിക്കുകയാണ്. കോണ്‍ഗ്രസ് അവരെ നിലയ്ക്ക് നിര്‍ത്തണം.
കുമാരസ്വാമി

സിദ്ധരാമയ്യ അനുകൂലികള്‍ ഞായറാഴ്ച്ച കുമാരസ്വാമി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏഴ് മാസങ്ങള്‍ കഴിഞ്ഞിട്ടും വികസനപദ്ധതികള്‍ ഒന്നും നടക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പരാതി.

സിദ്ധരാമയ്യ അനുകൂലികളിലെ പ്രധാനിയാണ് എസ്.ടി സോമശേഖര. അതേസമയം കുമാരസ്വാമി മുഖ്യമന്ത്രി ആയിരിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും പരമേശ്വര പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018