National

ചൂടൻ മട്ടൻ ബിരിയാണി തട്ടി ഉത്സവം കൂടാം; തമിഴ്നാട് അമ്പലത്തിലെ അപൂർവ്വ പ്രസാദ വിതരണം 

ഉത്സവവും കൂടാം, നല്ല മട്ടൻ ബിരിയാണിയും തട്ടാം. സംഗതി തമിഴ്നാട്ടിലെ മധുരക്കടുത്ത് വടക്കാംപട്ടിയിലെ ഒരു ക്ഷേത്രത്തിലാണ്.ഇവിടത്തെ മുനിയാണ്ടി ക്ഷേത്രത്തിലെ ഉത്സവത്തിന് ആട് ബിരിയാണിയും കോഴി ബിരിയാണിയുമാണ് പ്രസാദം.

ബിരിയാണി കഴിക്കാൻ ഭക്തർ ആകണമെന്നില്ല. ഉത്സവം നടക്കുന്ന മൂന്ന് ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ആർക്കും പ്രസാദം കിട്ടും.83 വർഷമായി ഈ അപൂർവ്വ വിരുന്ന് ഇവിടെ നടക്കുന്നു. 2000 കിലോയോളം അരിയും ആട്ടിറച്ചിയും ഉപയോഗിച്ചാണ് ബിരിയാണി തയ്യാറാക്കുന്നത്.

ഉത്സവദിവസം അമ്പത് വലിയ കുട്ടകങ്ങളിൽ അരിയും ഇറച്ചിയും മസാലക്കൂട്ടുകൾ ചേർത്ത് പാകമാക്കാനിടും. വിറകടുപ്പിലെ തീയിൽ രാത്രിയിരുന്ന് വെന്ത് തയ്യാറായ ബിരിയാണി രാവിലെ അഞ്ച് മണി മുതലാണ് വിളമ്പിത്തുടങ്ങുക. പ്രാതലിന് ബിരിയാണി കഴിക്കുക എന്ന അപൂർവ്വത കൂടിയുണ്ട് ഇതിൽ.

കഴിഞ്ഞ വർഷം മാത്രം 200 ആടുകളും 250 പൂവൻ കോഴികളും ഉത്സവദിവസം അടുപ്പിലായി. ഇവയ്ക്കൊപ്പം മസാലയിൽ പൊതിഞ്ഞ് ഭക്തരുടെ മുന്നിലെത്തിയത് 1800 കിലോ അരിയാണ്. ഭക്തജനങ്ങളിൽ നിന്നുള്ള സംഭാവന സ്വീകരിച്ചാണ് പാചകാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നത്.

ബിരിയാണിയും തിന്ന് ഉത്സവം കൂടണമെങ്കിൽ ഇനി ഒരു കൊല്ലം കൂടി കാത്തിരിക്കണം. ഇത്തവണ മുനിയാണ്ടി ക്ഷേത്രത്തിലെ ഉത്സവം ജനുവരി 24 മുതൽ 26 വരെ ആഘോഷിച്ചു കഴിഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018