National

വര്‍ഗീയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി; കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു മുസ്ലിം ഭാര്യയുടെ പിറകെ ഓടുന്നവനെന്ന് ആനന്ദ് കുമാര്‍ ഹെഗ്ഡെ 

വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ. ഹിന്ദു പെണ്‍കുട്ടികളെ തൊട്ടവരുടെ കൈ വെട്ടണമെന്ന് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിനെതിരെയാണ് ഇത്തവണ മന്ത്രി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മുസ്ലീം സ്ത്രീക്ക് പുറകെ പോയ വ്യക്തിയെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം.

താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്നും, ഹിന്ദുക്കള്‍ ഇനിയും ഉറങ്ങിയാല്‍ വീടുകള്‍ പോലും മസ്ജിദാക്കുമെന്നും മന്ത്രി പറ്ഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹിന്ദു പെണ്‍കുട്ടികളുടെ ദേഹത്ത് തൊട്ടാല്‍ ആരായാലും കൈകള്‍ വെട്ടണമെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.

കേന്ദ്രമന്ത്രിയോ എം പിയോ ആയതിനു ശേഷമുള്ള താങ്കളുടെ നേട്ടങ്ങള്‍ എന്തൊക്കെ? കര്‍ണാടകയുടെ വികസനത്തിനു വേണ്ടിയുള്ള താങ്കളുടെ സംഭാവനകളെന്തൊക്കെ? ഇത്തരം ആളുകള്‍ എം പിമാരാകുന്നതും മന്ത്രിമാരാകുന്നതും ദുഖഃകരമാണെന്ന് എന്നായിരുന്നു ദിനേഷിന്റെ ട്വീറ്റ്.

ഇതിനു മറുപടിയായാണ് ദിനേഷിനെതിരെ വ്യക്തി അധിക്ഷേപവുമായി മന്ത്രി എത്തിയത് ദിനേഷ് ഗുണ്ടുറാവുവിന്റെ അന്വേഷണങ്ങള്‍ക്ക് ഞാന്‍ തീര്‍ച്ചയായും മറുപടി നല്‍കും. പക്ഷേ അതിനു മുമ്പേ താനാരാണെന്നും എന്താണ് നേട്ടങ്ങളെന്നും ഇദ്ദേഹം ഒന്നു വെളിപ്പെടുത്തുമോ? ഒരു മുസ്‌ലിം സ്ത്രീക്കു പിന്നാലെ പോയ ആളെന്നു മാത്രമേ എനിക്ക് ഇദ്ദേഹത്തെ കുറിച്ച് അറിയാവൂ- എന്നായിരുന്നു അനന്ത് കുമാറിന്റെ മറുപടി.

അനന്ത് കുമാര്‍ ഇത്രയും തരംതാഴുന്നതു കാണുമ്പോള്‍ വിഷമമുണ്ടെന്നായിരുന്നു ഇതിനോടുള്ള ദിനേഷിന്റെ പ്രതികരണം.ചോദ്യത്തിന് മറുപടി ഇല്ലാതാവുമ്പോള്‍ വ്യക്തിപരമായി ആക്രമിച്ച് അതില്‍ നിന്നും ഒളിച്ചോടാനുള്ള താങ്കളുടെ ശ്രമം വിജയിക്കില്ലെന്നും അല്‍പം കൂടി സംസ്‌ക്കാരത്തോടെ പെരുമാറാന്‍ മന്ത്രി പഠിക്കേണ്ടിയിരിക്കുന്നെന്നും ദിനേഷ്ഗുണ്ടു പറഞ്ഞു. ഹിന്ദു പാരമ്പര്യത്തില്‍നിന്ന് അദ്ദേഹം ഒന്നും പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. സമയം പോയിട്ടില്ല. അദ്ദേഹത്തിന് ഇനിയും ശ്രമിക്കാവുന്നതും കൂടുതല്‍ അന്തസ്സുള്ള വ്യക്തിയാകാവുന്നതുമാണ്- ദിനേഷ് ട്വിറ്ററില്‍ കുറിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018