National

നോട്ടുനിരോധനത്തിന് ശേഷമുളള തൊഴില്‍ നഷ്ടം രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് കേന്ദ്രം പൂഴ്ത്തി,പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുടെ രാജി 

നോട്ടു നിരോധനത്തിന് ശേഷമുളള വാര്‍ഷിക തൊഴില്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെക്കുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവര കമ്മീഷനില്‍, (നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍) ഉദ്യോഗസ്ഥരുടെ രാജി. കമ്മീഷന്‍ ആക്ടിങ് ചീഫ് പിസി മോഹനന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥയും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസറുമായ ജെ വി മീനാക്ഷി എന്നിവരാണ് രാജി വെച്ചത്. 2017 ല്‍ ആണ് ഇരുവരും എന്‍എസ്എസ്ഒയില്‍ അംഗങ്ങളായത് 2020 വരെയാണ് കാലാവധി.

നോട്ടു നിരോധനത്തിന് ശേഷമുളള തൊഴില്‍ നഷ്ടത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് വിവരം. 2017-18 ലെ തൊഴില്‍ റിപ്പോര്‍ട്ട് നല്ല സൂചനകളല്ല തരുന്നത് അതിനാലാകാം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ തയ്യാറാകാത്തത് എന്ന് എന്‍എസ്എസ്ഒയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുളള ആദ്യ റിപ്പോര്‍ട്ടാണിത്. 2011 - 2012 കാലയളവിലാണ് എന്‍എസ്എസ്ഒ അവസാനമായി രാജ്യത്തെ തൊഴില്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

അഞ്ചു വര്‍ഷത്തിലൊരിക്കലാണ് എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് പുറത്ത് വിടാറ്. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഇടക്കാല റിപ്പോര്‍ട്ടും തയ്യാറാക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടാണ് 2018 ജൂണിലേത്. ഇതില്‍ നോട്ടു നിരോധനത്തിന് മുന്‍പും ശേഷവുമുളള കാലയളവ് കൃത്യമായി രേഖപെടുത്തിയിരിക്കുന്നു.

നോട്ടുനിരോധനം സര്‍ക്കാരിന്റെ ഭരണ നേട്ടമായി കാണിക്കുന്ന മോഡിക്കും എന്‍ഡിഎയ്ക്കും, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പോര്‍ട്ട് തിരിച്ചടിയാകുമെന്നതിലാണ് പുറത്ത് വിടാത്തത് എന്നാണ് ആരോപണം.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുളളില്‍ അത് പ്രസിദ്ധീകരിക്കുകയാണ് നിലവിലെ രീതിയെന്ന് പിസി മോഹനന്‍ പറയുന്നു, എന്നാല്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് നല്‍കി രണ്ടു മാസമായിട്ടും അത് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

‘കുറച്ചു കാലമായി സര്‍ക്കാര്‍ കമ്മീഷനെ ഗൗരവത്തോടെ കാണുന്നില്ലെന്നും നിര്‍ണായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അഭിപ്രായം ആരായാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായി ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ആകുന്നില്ല’

2006ല്‍ രൂപീകരിച്ച സ്വയംഭരണാധികാര സ്ഥാപനമാണ് ദേശീയ സ്ഥിതിവിവരശാസ്ത്ര കമ്മീഷന്‍. മോഹനനും, മീനാക്ഷിയും രാജി വെച്ചതോടെ നിതി ആയോഗ് അംഗമായ അമിതാഭ് കാന്തും, ചീഫ് സ്റ്റാറ്റീഷ്യന്‍ പ്രവീണ് ശ്രീവാസ്തവയും മാത്രമാണ് കമ്മിറ്റിയില്‍ അവശേഷിക്കുന്ന അംഗങ്ങള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018