National

അയോധ്യ രാമക്ഷേത്രം: നാലു മാസത്തേക്ക് പ്രക്ഷോഭത്തിനില്ലെന്ന് വിഎച്ച്പി; ‘തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് തെറ്റിദ്ധരിക്കപ്പെടും’ 

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നാലു മാസത്തേക്ക് അയോധ്യ വിഷയത്തില്‍ പ്രക്ഷോഭത്തിനില്ലെന്ന് വിശ്വഹിന്ദു പരിഷത്ത്. കുംഭമേളയോട് അനുബന്ധിച്ച് ധര്‍മ സന്‍സദ് നടത്തുകയും ക്ഷേത്രനിര്‍മ്മാണം ആവശ്യപ്പെട്ട് കേന്ദ്രത്തോട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവശ്യപ്പെട്ട് രാജ്യമുടനീളം വിഎച്ച്പി ധര്‍മ്മസഭ സംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിഎച്ച്പി തീരുമാനം. അയോധ്യയിലെ 67 ഏക്കര്‍ രാമക്ഷേത്ര ഭൂമി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഭൂമിക്ക് പുറമേയുള്ള സ്ഥലം ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ഇതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്തി വിഎച്ച്പി രംഗത്ത് എത്തിയത്. പ്രയാഗ് രാജില്‍ ഈയിടെ നടന്ന ധര്‍മ്മ സന്‍സദിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും വിഎച്ച്പി പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ പ്രക്ഷോഭത്തിനിറങ്ങിയാല്‍ അത് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി കണക്കാക്കപ്പെടുമെന്ന് വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറയുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തെ രാഷ്ട്രീയ വിഷയമാക്കേണ്ട എന്ന നിലപാടാണ് വിഎച്ച്പിക്ക് ഉള്ളത്. ഈ സാഹചര്യത്തിലാണ് നാലു മാസത്തേക്ക് പ്രക്ഷോഭത്തിനില്ലെന്ന സംഘടനാ തീരുമാനമെന്നും അലോക് കുമാര്‍ പറയുന്നു.

സുപ്രീംകോടതി വിധിക്ക് വിധേയമായി പ്രവര്‍ത്തിക്കാനാണ് വിഎച്ചപി തീരുമാനം. അടിയന്തരമായ ആവശ്യമുണ്ടായാല്‍ മതനേതാക്കളുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും.

കോടതി വിധി വൈകിയാലും സമാനമായ നിലപാടാണ് സ്വീകരിക്കുക എന്നും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും അലോക് കുമാര്‍ പറഞ്ഞു.

ഭൂമി വിട്ടുനല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് അനുകൂലമായ നടപടിയാണെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ അഭിപ്രായപ്പെട്ടു. ഈ സമയത്ത് ക്ഷേത്രത്തിനായി പ്രക്ഷോഭം നടത്തിയാല്‍ അത് രാഷ്ട്രീയ പാര്‍ട്ടിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കണക്കാക്കും. പവിത്രമായ ഒരു വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും നാലു മാസത്തിന് ശേഷം അടുത്ത നടപടി ആലോചിക്കാമെന്നുമാണ് വിഎച്ച്പി തീരുമാനം. വലിയ രീതിയിലുള്ള പ്രചാരണ പരിപാടികള്‍ നടത്തുമെങ്കിലും പ്രക്ഷോഭത്തിനില്ല. വിഷയത്തില്‍ സമവായമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വിഎച്ച്പി പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018