National

സിബിഐ ഡയറക്ടറുടെ നിയമനത്തെ വിമര്‍ശിച്ചു: പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് 

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി നോട്ടീസ്. സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതിന് എതിരായ കേസിന്റെ പേരില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ് അയച്ചത്. അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

കോടതിയില്‍ ഹാജരായിരുന്ന പ്രശാന്ത് ഭൂഷണ്‍ നോട്ടീസ് കൈപറ്റുകയും മറുപടി നല്‍കാന്‍ മൂന്നാഴ്ച സമയം തേടുകയും ചെയ്തു. കേസ് മാര്‍ച്ച് ഏഴിന് വീണ്ടും പരിഗണിക്കും.

നാഗേശ്വര റാവുവിനെ നിയമിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഉന്നത ഉദ്യോഗസ്ഥന്‍ വഴി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. സെലക്ഷന്‍ കമ്മറ്റിയുടെ അംഗീകാരത്തോടെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് കാണിച്ച് വേണുഗോപാല്‍ കൈമാറിയ രേഖകള്‍ കെട്ടിച്ചമച്ചതെന്നായിരുന്നു ആരോപണം.

എന്നാല്‍ അറ്റോണി ജനറല്‍ സ്ഥാനത്തെ അനാവശ്യ സംശയങ്ങള്‍ക്കിടയാക്കുന്നവയാണ് ട്വീറ്റുകളെന്ന് വേണുഗോപാല്‍ ആരോപിച്ചു. സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെ പ്രശാന്ത് ഭൂഷണ്‍ അധിക്ഷേപിക്കുകയാണെന്നും കോടതിയലക്ഷ്യമാണെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു.

അതേസമയം നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും ചര്‍ച്ചയിലുണ്ടായില്ലെന്നും വിശദാംശങ്ങളില്ലാതെ കുറെ പേരുകള്‍ മാത്രമാണ് ലഭിച്ചതെന്നും കമ്മറ്റിയില്‍ അംഗമായിരുന്ന പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.

അലോക് വര്‍മയെ പുറത്താക്കണമെന്ന് പ്രധാനമന്ത്രിയും ജസ്റ്റിസ് സിക്രിയും നിലപാട് എടുത്തതോടെ രണ്ടിനെതിരെ ഒരു വോട്ടിന് ഖാര്‍ഗെയുടെ വിപരീതാഭിപ്രായം തള്ളുകയായിരുന്നു.

അലോക് വര്‍മ്മയുടെ വാദവും പട്നായിക് റിപ്പോര്‍ട്ടും തനിക്ക് ലഭിച്ചിരുന്നില്ലെന്നും സിവിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതാധികാര സമിതി തീരുമാനമെടുത്തതെന്നും ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. അലോക് വര്‍മ്മയ്ക്ക് എതിരായ അഴിമതി കേസില്‍ എല്ലാ രേഖകളും പൊതുവായി പ്രസിദ്ധപ്പെടുത്തണമെന്നും ഖാര്‍ഗെ മോഡിയെ വെല്ലുവിളിച്ചിരുന്നു.

സിബിഐ ഡയറക്ടറായി ഋഷി കുമാര്‍ ശുക്ലയെ നിയമിച്ചതിലും ഖാര്‍ഗെ വിമര്‍ശനമുന്നയിച്ചു. ശുക്ലക്ക് അഴിമതി കേസുകള്‍ അന്വേഷിച്ച് പരിചയമില്ല. മാനദണ്ഡങ്ങളനുസരിച്ച് ജാവേദ് അഹമ്മദാണ് യോഗ്യനെന്നിരിക്കേ അത് മറികടന്ന് ഋഷികുമാറിന് നിയമനം നല്‍കിയതെന്നും പ്രധാനമന്ത്രിക്ക് അയച്ച വിയോജനകുറിപ്പില്‍ ഖാര്‍ഗെ കുറ്റപ്പെടുത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018