National

മമതയുടെ ധര്‍ണയില്‍ പങ്കെടുത്ത അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍വ്വീസില്‍ ഒഴിവാക്കാന്‍ നീക്കം; സര്‍വ്വീസ് മെഡലുകളും തിരിച്ചെടുക്കും

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെതിരെ സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുത്ത അഞ്ച് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സര്‍വ്വീസില്‍ നിന്ന് ഒരു നിശ്ചിത സമയത്തേക്ക് ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. ഇവരുടെ സര്‍വ്വീസ് മെഡലുകള്‍ തിരിച്ചുവാങ്ങാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

മമതയോടൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരായ ധര്‍ണയില്‍ പങ്കെടുത്ത ബംഗാള്‍ ഡിജിപി. വീരേന്ദ്ര, എഡിജിപി വിനീത് കുമാര്‍ ഗോയല്‍, അഡീഷണല്‍ ജനറല്‍ ഓഫ് പൊലീസ് അനൂജ് ശര്‍മ്മ, കമ്മിഷണര്‍ ഗ്യാന്‍വാന്ദ് സിങ്, എസിപി സുപ്രദീം ധര്‍ക്കാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ആഭ്യന്തര മന്ത്രാലയം മുതിരുന്നത്.

സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമരത്തില്‍ പങ്കെടുത്തതിനാണ് നടപടി. ശാരദ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയതോടെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി കടുത്ത പ്രതിരോധം തീര്‍ത്തത്.

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐയെ ഉപയോഗിച്ച് മമതാ സര്‍ക്കാരിനെ ഒതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വലിയ പ്രതിരോധമാണ് മമതാ ബാനര്‍ജി തീര്‍ത്തത്. കേന്ദ്രസര്‍ക്കാര്‍ വിരോധം തീര്‍ക്കാന്‍ സിബിഐയെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ധര്‍ണ .

തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ അടക്കം പ്രതിയായ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐയെ ഉപയോഗിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് മമത തടയിടാന്‍ നോക്കിയത്. സുപ്രീം കോടതിയില്‍ മമതാ ബാനര്‍ജിയുടെ നീക്കങ്ങള്‍ വിജയം കാണുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സിബിഐയോട് സഹകരിക്കണമെന്ന് പറഞ്ഞപ്പോഴും കമ്മീഷണര്‍ രാജീവ് കുമാറിന്റെ അറസ്റ്റ് സുപ്രീം കോടതി തടയുകയാണുണ്ടായത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018