National

മുസാഫര്‍ നഗര്‍ കലാപം: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്; രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് മെട്രോപൊളിറ്റന്‍ കോടതി 

2013ലെ മുസാഫര്‍ നഗര്‍ കലാപത്തിന് വഴിവെച്ച രണ്ട് യുവാക്കളുടെ കൊലപാതകത്തില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. മുസാഫര്‍ നഗറിലെ മെട്രോപൊളിറ്റന്‍ കോടതിയാണ് ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ 2013ലാണ് 66 പേരുടെ മരണത്തിനിടയാക്കിയ കലാപമുണ്ടായത്. 50,000ല്‍ അധികം പേര്‍ക്ക് വീടും സ്വത്തുക്കളും നഷ്ടമായി.

മുസാമില്‍, മുജാസിം, ഫുര്‍കാന്‍, നദീം, ജനാംഗീര്‍, അഫ്‌സല്‍, ഇക്ബാല്‍ എന്നീ പ്രതികളെയാണ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും കൊലപാതകത്തിനും ശിക്ഷിച്ചത്. കവാല്‍ ഗ്രാമത്തിലെ രണ്ട് യുവാക്കളെ ഇവര്‍ കൊലപ്പെടുത്തിയതാണ് മുസാഫര്‍ നഗര്‍ കലാപത്തിലേക്ക് നയിച്ചത്. ബുധനാഴ്ച ഇവരെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഏഴ് പേരില്‍ അഞ്ച് പേര്‍ ചേര്‍ന്നാണ് യുവാക്കളെ തല്ലിക്കൊന്നത്. മറ്റ് രണ്ട് പ്രതികളായ അഫ്‌സലും ഇക്ബാലും വിചാരണ വേളയിലാണ് സെക്ഷന്‍ 319 അനുസരിച്ച് കോടതിയില്‍ ഹാജരായതും കൊലപാതകത്തിലെ ിവരുടെ പങ്ക് വെളിവായതും.

2013ലെ മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 6000ല്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. 1500 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘം 175 കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018