National

കീഴ്‌ക്കോടതികളുടെ വധശിക്ഷ വിധി കുത്തനെ ഉയരുന്നു; 2018 ല്‍ തൂക്കുകയര്‍ വിധിച്ചത് 162 പേർക്ക്, 20 വര്‍ഷത്തെ ഉയര്‍ന്ന കണക്ക്

വധശിക്ഷക്കെതിരെ ലോകവ്യാപകമായി പ്രചാരണങ്ങള്‍ ശക്തമാകുമ്പോള്‍ ഇന്ത്യയില്‍ കീഴ്‌ക്കോടതികള്‍ വധശിക്ഷ വിധിക്കുന്നത് വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2018 ല്‍ 162 കേസുകളിലാണ് കീഴ്‌ക്കോടതികള്‍ വധശിക്ഷ വിധിച്ചത്. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ശിക്ഷവിധിയാണിത്. നാഷ ണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തിയ ഇന്ത്യയിലെ വധ ശിക്ഷ പഠന റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉളളത്.

2016 ല്‍ 150 വധശിക്ഷകളാണ് ഇന്ത്യയിലെ കീഴ്‌ക്കോടതികള്‍ വിധിച്ചത്. 2017 ല്‍ 108 ഉം 2018 ല്‍ 162 ഉം വധശിക്ഷ വിധികളുണ്ടായി.

അതേസമയം, വധശിക്ഷ വിധിക്കുന്നതില്‍ ഹൈക്കോടതികള്‍ വൈമുഖ്യം കാണിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ ഒരു വധശിക്ഷ മാത്രമാണ് രാജ്യത്തെ ഹൈക്കോടതികള്‍ വിധിച്ചത്. 2017 ല്‍ ഏഴും 2018ല്‍ മൂന്നും വിധികളുണ്ടായിരുന്നു.

മധ്യപ്രദേശാണ് വധശിക്ഷ വിധിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 2018ല്‍ 22 കേസുകളിലാണ് വധശിക്ഷ വിധിച്ചത്. 2017 ല്‍ ഇത് 6 എണ്ണമായിരുന്നു. വധശിക്ഷ വര്‍ധിക്കാനുളള പ്രധാനകാരണം കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കും വധശിക്ഷ വിധിക്കാമെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഭേദഗതിയാണ്.

സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയ 12 വധശിക്ഷാ വിധിക്കെതിരായ അപ്പീലില്‍ ഒന്നുമാത്രമാണ് ശരിവെച്ചത്. ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷയാണ് സുപ്രീംകോടതി അംഗീകരിച്ചത്. വധ ശിക്ഷ വിധിക്കുന്നതില്‍ കീഴ്‌ക്കോടതികളുടെ മനോഭാവത്തെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കുറ്റകൃത്യത്തിന്റെ സ്വഭാവത്തിന് പുറമെ കുറ്റവാളിയുടെ സാമൂഹ്യ, സാമ്പത്തിക, ക്രിമിനല്‍ പശ്ചാത്തലവും, വയസ്, ജയിലില്‍ കിടന്ന കാലയളവ് എന്നിവ കൂടി കണക്കിലെടുത്തേ വധശിക്ഷ വിധിക്കാവൂ എന്നാണ് നിയമം. ഇക്കാര്യം സുപ്രീംകോടതി എടുത്ത് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ രാജ്യത്തെ കീഴ്‌ക്കോടതികള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാറില്ലെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2000- 2005 കാലയളവില്‍ 5 ശതമാനം വധശിക്ഷ മാത്രമേ സുപ്രീംകോടതി ശരിവെച്ചുളളൂ. 2018 ല്‍ ഹൈക്കോടതികള്‍ 55 കേസുകളില്‍ വധശിക്ഷ ഇളവ് ചെയ്തു. ഇതില്‍ 24 എണ്ണം ബലാത്സംഗക്കേസുകളായിരുന്നു. 2018 ലെ നിയമപ്രകാരം കീഴ്‌ക്കോടതി വധശിക്ഷ വിധിച്ച 6 കേസുകള്‍ ഹൈക്കോടതി ഇളവ് ചെയ്തു. 11 കേസുകളില്‍ സുപ്രീംകോടതി വധശിക്ഷ ഇളവ് ചെയ്തു.

കീഴ്‌ക്കോടതികളുടെ വധശിക്ഷ വിധി കുത്തനെ ഉയരുന്നു; 2018 ല്‍  തൂക്കുകയര്‍ വിധിച്ചത് 162 പേർക്ക്, 20 വര്‍ഷത്തെ ഉയര്‍ന്ന കണക്ക്

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യമുയരാറുണ്ട്. അടുത്തിടെ കത്വ, ഉന ബലാത്സംഗത്തിലും, ഡല്‍ഹിയിലെ നിര്‍ഭയക്കേസിലും ഇത് കണ്ടതാണ്. കേരളത്തില്‍ സൗമ്യ, ജിഷ കേസുകളിലും പ്രതിക്ക് വധ ശിക്ഷ ആവശ്യം ഉയര്‍ന്നിരുന്നു.

പൊതു സമൂഹത്തിന്റെ ആവശ്യങ്ങളും സമ്മർദ്ദങ്ങളും കോടതിയെ സ്വാധീനിക്കരുതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ മറിച്ച് സംഭവിക്കുന്നതായാണ് വധശിക്ഷകളുടെ എണ്ണം കൂടുന്നത് നല്‍കുന്ന സൂചന. പ്രധാനമന്ത്രിയുടെ കഴിഞ്ഞ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ ബലാത്സംഗക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നത് വര്‍ധിച്ചത് ഭരണനേട്ടമായി ചൂണ്ടിക്കാട്ടിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018