National

‘കാവല്‍ക്കാരന്‍ കളളന്‍ തന്നെ’; മോഡി ഖജനാവില്‍ നിന്ന് മോഷ്ടിച്ച് 30000 കോടി രൂപ അനില്‍ അംബാനിക്ക് നല്‍കിയെന്ന് ആവര്‍ത്തിച്ച് രാഹുല്‍; റഫേലില്‍ ദ ഹിന്ദു റിപ്പോര്‍ട്ട് വാസ്തവം 

റഫേല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാടില്‍ മോഡി നേരിട്ട് ഇടപ്പെട്ടുവെന്ന ആരോപണം തെളിഞ്ഞുവെന്ന രാഹുല്‍ പറഞ്ഞു. മോഡി വ്യോമസേനയുടെ 30000 കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. അനില്‍ അംബാനിയെ കരാറില്‍ ഉള്‍പ്പെടുത്താനാണ് മോഡി ഇടപ്പെട്ടത്. കോര്‍പ്പറേറ്റ് യുദ്ധത്തില്‍ മോഡി അനില്‍ അംബാനിയുടെ പ്രതിനിധിയാണ്.

പ്രധാനമന്ത്രി ഒരേ സമയം കളളനും കാവല്‍ക്കാരനും ആണ്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കളളം പറഞ്ഞു. അതുകൊണ്ട് തന്നെ സുപ്രീംകോടതി ഉത്തരവ് മുഴുവനായും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. റഫേലില്‍ മോഡി നേരിട്ട് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് ഏറെ നാളായി പറയുന്നു.

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്ന ഇന്ന് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇതില്‍ എതിര്‍പ്പ് അറിയിച്ചെന്നും ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപടെല്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും, ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2015 നവംബര്‍ 24ന് പ്രതിരോധ സെക്രട്ടറി പിഎംഒയുടെ ഇടപെടലിനെ എതിര്‍ത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018