National

റഫേൽ ഇടപാടിൽ മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന വൻ വെളിപ്പെടുത്തലുമായി ദി ഹിന്ദു വീണ്ടും; പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചർച്ചകൾ ഇന്ത്യൻ താൽപര്യങ്ങൾക്കെതിരായി; പ്രതിരോധ മന്ത്രാലയത്തിന്റെ നോട്ട് പുറത്ത്

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി അനധികൃത ഇടപെടല്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ എതിര്‍പ്പ് അറിയിച്ച പ്രതിരോധ വകുപ്പ് ചര്‍ച്ച ഒഴിവാക്കണമെന്നും അറിയിച്ചതായും ദ ഹിന്ദു പത്രത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്തു.

സുപ്രീംകോടതിയില്‍ ഒക്ടോബര്‍ 2018 ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇത്തരം ഇടപടെലുകളെ കുറിച്ച് പരാമര്‍ശമില്ല. നാവിക സേന ഡെപ്യൂട്ടി ചീഫിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് ചര്‍ച്ചകള്‍ നടത്തിയെന്നാണ് സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപടെല്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും, ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2015 നവംബര്‍ 24ന് പ്രതിരോധ സെക്രട്ടറി പിഎംഒയുടെ ഇടപെടലിനെ എതിര്‍ത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.

റഫേൽ ഇടപാടിൽ മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന വൻ വെളിപ്പെടുത്തലുമായി ദി ഹിന്ദു വീണ്ടും; പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചർച്ചകൾ ഇന്ത്യൻ താൽപര്യങ്ങൾക്കെതിരായി; പ്രതിരോധ മന്ത്രാലയത്തിന്റെ നോട്ട് പുറത്ത്

ഫ്രഞ്ച് സര്‍ക്കാരുമായി റഫേല്‍ കരാറുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ നടത്താന്‍ നിയോഗിച്ചിരുന്ന ഏഴംഗ സംഘത്തിന് പുറമെ ഉളളവര്‍ നടത്തുന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നാണ് കത്തിലെ ഉളളടക്കം. ഇത്തരം ചര്‍ച്ചകള്‍ ഇന്ത്യയുടെ നിലപാടിനെ അട്ടിമറിക്കുന്നതാണെന്നും, അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നുമാണ് പ്രതിരോധ സെക്രട്ടറി മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ സംഘം നടത്തുന്ന ചര്‍ച്ചകളില്‍ വിശ്വാസമില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ ഉചിതമായ രീതിയില്‍ ചര്‍ച്ചകള്‍ നടത്താമെന്നും കത്തില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വഴിവിട്ട ഇടപെടല്‍ മൂലം കരാറില്‍ വെളളം ചേര്‍ക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ശ്രമിക്കുന്നതായും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രതിരോധ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ബാങ്ക് ഗാരന്റിയുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം മുന്നോട്ട് വെച്ചിരുന്ന നിബന്ധനങ്ങള്‍ പ്രധാമന്ത്രിയുടെ ഓഫീസുമായി നടത്തിയ ചര്‍ച്ചയിലൂടെ വേണ്ടെന്നു വച്ചെന്നും ഇത്തരം കൂട്ടി ചേര്‍ക്കലുകള്‍ രാജ്യ താല്‍പര്യത്തിന് എതിരാണെന്നും കത്തില്‍ പറയുന്നു.

റഫേൽ ഇടപാടിൽ മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന വൻ വെളിപ്പെടുത്തലുമായി ദി ഹിന്ദു വീണ്ടും; പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചർച്ചകൾ ഇന്ത്യൻ താൽപര്യങ്ങൾക്കെതിരായി; പ്രതിരോധ മന്ത്രാലയത്തിന്റെ നോട്ട് പുറത്ത്

സമാന്തര ചര്‍ച്ച നടത്തുന്ന വിവരം പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല, ഫ്രഞ്ച് സര്‍ക്കാര്‍ പ്രതിനിധി ജനറല്‍ സ്റ്റീഫന്‍ റബ് നല്‍കിയ കത്തില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തുന്ന വിവരം ഉദ്യോഗസ്ഥര്‍ അറിയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫാണ് ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയത്. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഉപദേശകന്‍ ലൂയിസ് വാസിയുമായി ഫോണ്‍ വഴിയായിരുന്നു ചര്‍ച്ചകള്‍ . ജനറല്‍ റബിന്റെ കത്തിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്ന എയര്‍ മാര്‍ഷല്‍ എസ് ബി പി സിന്‍ഹ, ജാവേദ് അഷ്‌റഫിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയ വിവരം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.

36 റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ പോകുകയാണെന്ന് പ്രധാനമന്ത്രി ഫ്രാന്‍സില്‍ വെച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരം വഴിവിട്ട ചര്‍ച്ചകള്‍ നടന്നിരിക്കുന്നത്. ഏപ്രില്‍ 2015 ല്‍ ആണ് മോഡി റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചത്. 2016 സെപ്തംബര്‍ 23ന് ആണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോസ് ഹോളണ്ടെയുമായി കരാറില്‍ ഒപ്പുവെച്ചത്.

റഫേല്‍ കരാറില്‍ അനില്‍ അംബാനിയെ പങ്കാളിയാക്കിയത് ഇന്ത്യയില്‍ നിന്നുളള മധ്യസ്ഥരാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടെയുടെ വെളിപ്പെടുത്തിയിരുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രൂപീകൃതമായ പുതിയ സമവാക്യമാണ് അനില്‍ അംബാനിയെ കരാറില്‍ എത്തിച്ചത് എന്നായിരുന്നു ഹോളാണ്ടെ പറഞ്ഞത്.

അനില്‍ അംബാനി കരാറില്‍ എങ്ങനെ പങ്കാളിയായി കരാറില്‍ എങ്ങനെ മാറ്റങ്ങള്‍ ഉണ്ടായി എന്നെല്ലാമുളള ചോദ്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. റഫാല്‍ ഇടപാടുമായുളള നിര്‍ണ്ണായക വിവരം അറിയാവുന്ന മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018