National

‘പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപാടുകളില്‍ പങ്കാളിയല്ല’; റഫേലില്‍ തന്റെ കത്ത് വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി ജി മോഹന്‍കുമാര്‍, ആദ്യം പറഞ്ഞത് പശ്ചാത്തലം ഓര്‍മ്മയില്ലെന്ന് 

റഫേല്‍ ഇടപാടില്‍ പുറത്തുവന്ന കത്തില്‍ കൂടുതല്‍ വിശദീകരണവുമായി മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍. റഫേല്‍ ആരോപണങ്ങള്‍ ഊതിപ്പെരുപ്പിച്ച ബലൂണാണെന്നും നടന്നത് നൂറ് ശതമാനം സത്യസന്ധമായ ഇടപാടാണെന്നും മോഹന്‍ കുമാര്‍ പറഞ്ഞു. ഇടപാടുകള്‍ നടക്കുമ്പോള്‍ വിവിധ അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്, അതു രേഖപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത്. താന്‍ എഴുതിയ കുറിപ്പിന്റെ ഒരു പേജ് മാത്രമാണ് പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപാടുകളില്‍ പങ്കാളിയല്ലായെന്നും മോഹന്‍ കുമാര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

ഫയല്‍ എഴുതിയിരുന്നുവെന്നും എന്നാല്‍ അതിന്റെ പശ്ചാത്തലം ഓര്‍മ്മയില്ലെന്നുമായിരുന്നു നേരത്തെ മോഹന്‍കുമാര്‍ പറഞ്ഞത്. കരാറിലൂടെ ആര്‍ക്കും നേട്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് കൂടുതല്‍ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്

റഫേലില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി ചര്‍ച്ച നടത്തിയെന്നും ഇതിനെതിരെ അന്ന് വകുപ്പ് സെക്രട്ടറിയായിരുന്ന മോഹന്‍കുമാര്‍ ഇത് ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയെന്നുമാണ് ‘ദ ഹിന്ദു’ ദിനപത്രം ഇന്ന് വെളിപ്പെടുത്തിയത്. മോഹന്‍കുമാര്‍ എഴുതിയ കത്തിന്റെ പകര്‍പ്പും പത്രം പുറത്തുവിട്ടിരുന്നു.

2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ നല്‍കിയ കത്തായിരുന്നു പുറത്തുവന്നത്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും പ്രതിരോധമന്ത്രാലയ സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.മോഹന്‍കുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്ന കത്താണ് പുറത്തെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയതായും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്നുമാണ് കത്തില്‍ വ്യക്തമാക്കുന്നത്.

ഫ്രഞ്ച് സര്‍ക്കാരുമായി റഫേല്‍ കരാറുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ നടത്താന്‍ നിയോഗിച്ചിരുന്ന ഏഴംഗ സംഘത്തിന് പുറമെ ഉളളവര്‍ നടത്തുന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നാണ് കത്തിലെ ഉളളടക്കം. ഇത്തരം ചര്‍ച്ചകള്‍ ഇന്ത്യയുടെ നിലപാടിനെ അട്ടിമറിക്കുന്നതാണെന്നും, അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നുമാണ് പ്രതിരോധ സെക്രട്ടറി മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ സംഘം നടത്തുന്ന ചര്‍ച്ചകളില്‍ വിശ്വാസമില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ ഉചിതമായ രീതിയില്‍ ചര്‍ച്ചകള്‍ നടത്താമെന്നും കത്തില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018